ഫെയർ ഇല്ലാതെ ഫെയർ ആൻഡ് ലവ്‌ലി ; ഫെയർ ആൻഡ് ലവ്‌ലിയുടെ പേരുമാറ്റാനൊരുങ്ങി യൂണിലിവർ കമ്പനി
സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് കോടിക്കണക്കിന് സ്ത്രീകൾ സൗന്ദര്യസംരക്ഷണത്തിനായി ഉപയോഗിക്കുന്ന ക്രീം ആയ ഫെയർ ആൻഡ് ലവ്‌ലി’യുടെ പേരുമാറ്റാനൊരുങ്ങി കമ്പനി. ക്രീമിന്റെ പേരിൽ നിന്ന് ‘ഫെയർ’ എന്ന വാക്ക് നീക്കംചെയ്യാൻ കമ്പനി തീരുമാനിച്ചു. കഴിഞ്ഞ കുറേ വർഷങ്ങളായി ഈ ക്രീമിൽ തൊലിനിറത്തെക്കുറിച്ച് പരാമർശമുണ്ടെന്ന ആരോപണമുയർന്നിരുന്നു. യൂണിലിവറിന്റെ കോസ്‌മെറ്റിക് ഉൽപന്നങ്ങൾക്കെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് തീരുമാനവുമായി കമ്പനി രംഗത്തെത്തിയത്. യൂണിലിവറിന്റെ സ്‌കിൻ ക്രീമിലെ ‘ഫെയർ’ എന്ന വാക്ക് ഇനി ഉപയോഗിക്കില്ലെന്ന് കമ്പനി അറിയിച്ചു. അതേസമയം പുതിയ പേര് റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരത്തിന് ശേഷമേ പ്രഖ്യാപിക്കൂ. […]