കോടിയേരിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശം: പരാതി നല്‍കി ഫാത്തിമ തഹ്‌ലിയ; ഫേസ്ബുക്കിലൂടെ തഹ്ലിയ ഇക്കാര്യം പുറത്തുവിട്ടു
സ്വന്തം ലേഖകൻ
കോഴിക്കോട്: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ വനിതാ കമ്മീഷന് പരാതി നല്‍കി എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ.
വനിതാ പ്രാതിനിധ്യത്തെക്കുറിച്ചുള്ള കോടിയേരിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെയാണ് പരാതിയുമായി ഫാത്തിമ തഹ്ലിയ രംഗത്തെത്തിയത്.
വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവിക്ക് ഇമെയില്‍ വഴി നല്‍കിയ പരാതിയുടെ സ്‌ക്രീന്‍ഷോട്ടും അതിലെ കണ്ടന്റും ഫേസ്ബുക്ക് കുറിപ്പില്‍ നല്‍കിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘കോടിയേരി ബാലകൃഷ്ണന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കി,’ എന്ന് പറഞ്ഞുകൊണ്ട് ഫേസ്ബുക്കിലൂടെ തഹ്ലിയ ഇക്കാര്യം പുറത്തുവിടുകയായിരുന്നു.
അതേസമയം, പി. ജയരാജനെ പിന്തുണച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചാരണം നടത്തി റെഡ് ആര്‍മി.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ അര്‍ഹമായ സ്ഥാനം നല്‍കാത്തതിനാലാണ് 42,000 പേര്‍ അംഗങ്ങളായുള്ള റെഡ് ആര്‍മി ഒഫീഷ്യല്‍സ് എന്ന ഫെയ്‌സ്ബുക്ക് പേജില്‍ ജയരാജന്‍ അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.