play-sharp-fill
ടാറ്റൂ സെന്റര്‍ പീഡനക്കേസ് പ്രതി സുജീഷ് അറസ്റ്റില്‍; സംസ്ഥാനം വിട്ട ശേഷം പ്രതി തിരികെ കൊച്ചിയിലെത്തിയപ്പോഴാണ് അറസ്റ്റ്; ബലാത്സംഗക്കുറ്റം, സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ സുജേഷിനെതിരെ ചുമത്തിയിട്ടുണ്ട്

ടാറ്റൂ സെന്റര്‍ പീഡനക്കേസ് പ്രതി സുജീഷ് അറസ്റ്റില്‍; സംസ്ഥാനം വിട്ട ശേഷം പ്രതി തിരികെ കൊച്ചിയിലെത്തിയപ്പോഴാണ് അറസ്റ്റ്; ബലാത്സംഗക്കുറ്റം, സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ സുജേഷിനെതിരെ ചുമത്തിയിട്ടുണ്ട്

സ്വന്തം ലേഖകൻ
കൊച്ചി:ടാറ്റൂ വരയ്ക്കുന്നതിനിടെ യുവതികളെ ലൈംഗിക പീഡനത്തിനും ബലാത്സംഗത്തിനും ഇരയാക്കിയ കൊച്ചിയിലെ ഇങ്ക്‌ഫെക്ടഡ് എന്ന ടാറ്റൂ സെന്റര്‍ ഉടമയും ടാറ്റൂ ആര്‍ട്ടിസ്റ്റുമായ പി.എസ് സുജേഷ് അറസ്റ്റില്‍.

കൊച്ചി നഗരത്തില്‍ നിന്ന് തന്നെയാണ് പ്രതിയെ വൈകിട്ടോടെ പൊലീസ് പിടികൂടിയത്. സംസ്ഥാനം വിട്ട ശേഷം പ്രതി തിരികെ വന്നപ്പോഴാണ് പിടികൂടിയത്.

കൊച്ചിയിലെ ചേരാനല്ലൂരിലുള്ള ഇങ്ക്‌ഫെക്ടഡ് എന്ന ടാറ്റൂ സ്ഥാപനത്തില്‍ ടാറ്റൂ ചെയ്യാനെത്തിയ ആറ് യുവതികളാണ് ലൈംഗികപീഡനത്തിന് ഇരയായെന്ന് പരാതി നല്‍കിയിരിക്കുന്നത്. ബലാത്സംഗക്കുറ്റം, സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ സുജേഷിനെതിരെ ചുമത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം സമൂഹമാധ്യമമായ റെഡ്ഡിറ്റിലാണ് സുജേഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഒരു ‘മീ ടൂ’ ആരോപണം യുവതി പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് നിരവധി പരാതികള്‍ ഇയാള്‍ക്കെതിരെത്തന്നെ വിവിധ സമൂഹമാധ്യമങ്ങളിലായി ഉയര്‍ന്നുവന്നു. സുജേഷിന്‍റെ സ്ഥാപനത്തില്‍ ഇന്ന് റെയ്ഡ് നടത്തിയ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പിടിച്ചെടുത്തിരുന്നു. ദേഹത്ത് ടാറ്റൂ വരയ്ക്കുന്നതിനിടെ, പ്രതി ലൈംഗികച്ചുവയോടെ സംസാരിക്കുകയും, അപമാനിക്കുകയും, ലൈംഗികപീഡനത്തിന് ഇരയാക്കുകയും ചെയ്തുവെന്ന് വെളിപ്പെടുത്തലുകളുണ്ടായി. ഒരു യുവതി താന്‍ ബലാത്സംഗത്തിന് ഇരയായെന്നും തുറന്നെഴുതി.

2017 മുതല്‍ തുടങ്ങിയ പീഡനങ്ങളാണ് വിവിധ യുവതികളുടെ മൊഴിയിലുള്ളത്. സ്വകാര്യഭാഗത്ത് അനുവാദമില്ലാതെ സ്പര്‍ശിക്കുകയും, ടാറ്റൂ വരക്കാന്‍ എന്ന പേരില്‍ വിവസ്ത്രരാക്കി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നും ഇവരുടെ മൊഴിയിലുണ്ട്.