ബേപ്പൂരില്‍ നിന്ന് ലക്ഷദ്വീപിലേക്ക് പോയ ഉരു മുങ്ങി; ജീവനക്കാരായ ആറ് പേരെ കോസ്റ്റ് ​​ഗാർഡ് രക്ഷപ്പെടുത്തി

ബേപ്പൂരില്‍ നിന്ന് ലക്ഷദ്വീപിലേക്ക് പോയ ഉരു മുങ്ങി; ജീവനക്കാരായ ആറ് പേരെ കോസ്റ്റ് ​​ഗാർഡ് രക്ഷപ്പെടുത്തി

സ്വന്തം ലേഖകൻ

കോഴിക്കോട്: ബേപ്പൂരില്‍ നിന്ന് ലക്ഷദ്വീപിലേക്ക് പോയ ഉരു മുങ്ങി. ബേപ്പൂരില്‍ നിന്ന് ആന്ത്രോത്തിലേക്ക് പോയ ഉരു 10 മൈല്‍ അകലെ ഉള്‍ക്കടലിലാണ് മുങ്ങിയത്.

ഉരുവില്‍ ആറ് ജീവനക്കാർ ഉണ്ടായിരുന്നു. വലിയ അപകടമുണ്ടാകുന്നതിന് മുമ്പ് കേസ്റ്റ് ഗാര്‍ഡ് എത്തി ഇവരെ രക്ഷപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബേപ്പൂരില്‍നിന്നും പോയ അബ്ദുള്‍ റസാഖിന്റെ ഉരുവാണ് 10 നോട്ടിക്കല്‍ മൈല്‍ അകലെ മുങ്ങിയത്. തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡുമായി ബന്ധപ്പെട്ടു. ലൈഫ് ബോട്ടില്‍ കയറിയ തൊഴിലാളികളെ കോസ്റ്റ് ഗാര്‍ഡ് കരയ്‌ക്കെത്തിച്ചു. ഉരു പൂര്‍ണമായും കടലില്‍ മുങ്ങി.

കോസ്റ്റ് ഗാര്‍ഡ് സ്‌റ്റേഷനില്‍ നിന്ന് പോയ സി 404 കപ്പലാണ് ഇവരെ രക്ഷപ്പെടുത്തിയത്. അര്‍ധരാത്രിയാണ് അപകടമുണ്ടായത്. മാര്‍ച്ചിലും ഇതേ രീതിയില്‍ ഉരു അപകടത്തില്‍ പെട്ടിരുന്നു.