Homeflashനാട്ടുകാർ വട്ടംകൂടിയതോടെ പാതി വിഴുങ്ങിയ മാൻകുഞ്ഞിനെ പുറംതള്ളി പെരുമ്പാമ്പ് രക്ഷപ്പെട്ടു

നാട്ടുകാർ വട്ടംകൂടിയതോടെ പാതി വിഴുങ്ങിയ മാൻകുഞ്ഞിനെ പുറംതള്ളി പെരുമ്പാമ്പ് രക്ഷപ്പെട്ടു

-

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോഴിക്കോട് : മരുതോങ്കര പഞ്ചായത്തിലെ ജാനകിക്കാട്ടിൽ പുള്ളിമാൻകുട്ടിയെ പാതി വിഴുങ്ങിയ പെരുമ്പാമ്പ് ആളുകൾ ബഹളമുണ്ടാക്കിയതിനെ തുടർന്ന് പുറന്തള്ളി. പക്ഷേ മാൻകുട്ടി ചത്തു. തൃക്കൈപറമ്പ് ക്ഷേത്രത്തിനടുത്തായി വനഭൂമിയിലായിരുന്നു സംഭവം.

മാൻകുട്ടിയെ പെരുമ്പാമ്പ് വരിഞ്ഞുമുറുക്കി പാതിയോളം അകത്താക്കിയ നിലയിലാണ് ആളുകൾ കാണുന്നത്. തുടർന്ന് ബഹളമുണ്ടാക്കിയപ്പോൾ പുള്ളിമാൻകുട്ടിയെ പുറന്തള്ളിയ ശേഷം പത്തടിയോളം നീളമുള്ള പെരുമ്പാമ്പ് കാട്ടിലേക്ക് ഇഴഞ്ഞുനീങ്ങി. സ്ഥലത്തെത്തിയ വനപാലകർ നാട്ടുകാരുടെ സഹായത്തോടെ മാൻകുഞ്ഞിന്റെ ജഡം കുഴിച്ചുമൂടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Related articles

Stay Connected

0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe
spot_img

Latest posts