“കാസ്കേഡ്”; പുതിയ സംവിധാനവുമായി യൂറോപ്പ്; ഇന്ത്യക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെ മള്‍ട്ടി എൻട്രി ഷെങ്കൻ വിസ; ഉടൻ അപേക്ഷിക്കാം; അറിഞ്ഞിരിക്കേണ്ടത് ഇത്ര മാത്രം….

“കാസ്കേഡ്”; പുതിയ സംവിധാനവുമായി യൂറോപ്പ്; ഇന്ത്യക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെ മള്‍ട്ടി എൻട്രി ഷെങ്കൻ വിസ; ഉടൻ അപേക്ഷിക്കാം; അറിഞ്ഞിരിക്കേണ്ടത് ഇത്ര മാത്രം….

ഡൽഹി: യൂറോപ്യൻ യൂണിയൻ, ഇന്ത്യൻ പൗരന്മാർക്കായി പ്രത്യേകമായി “കാസ്കേഡ്” എന്ന പേരിലുള്ള പുതിയ വിസ സംവിധാനം പ്രഖ്യാപിച്ചു.

ഇത് പ്രകാരം ഇന്ത്യൻ പൗരന്മാർക്ക് രണ്ട് വർഷത്തേക്ക് സാധുതയുള്ള ദീർഘകാല, മള്‍ട്ടി എൻട്രി ഷെങ്കൻ വിസകള്‍ ലഭിക്കും. രണ്ട് വർഷത്തെ വിസയ്ക്ക് യോഗ്യത നേടുന്നതിന്, അപേക്ഷകർ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളില്‍ രണ്ട് ഷെങ്കൻ വിസകള്‍ നേടുകയും നിയമപരമായി ഉപയോഗിക്കുകയും ചെയ്തിരിക്കണം.

ഇയു -ഇന്ത്യ കോമണ്‍ അജണ്ട ഓണ്‍ മൈഗ്രേഷൻ ആൻഡ് മൊബിലിറ്റിക്ക് കീഴില്‍ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം.
യൂറോപ്യന്മാരല്ലാത്ത ആളുകള്‍ക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനും അവിടെ ഹ്രസ്വകാലത്തേക്ക് താമസിക്കാനും അനുവദിക്കുന്ന വിസയാണ് ഷെങ്കൻ വിസ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാധാരണയായി, ഈ വിസയുടെ സാധുത പ്രവേശന തീയതി മുതല്‍ ആരംഭിച്ച്‌ പരമാവധി 90 ദിവസം വരെ നീണ്ടുനില്‍ക്കുന്നതാണ്. അതേ സമയം, ഈ വിസ വിദേശത്ത് ജോലി ചെയ്യാൻ അനുമതി നല്‍കുന്നില്ല. ഇതിന് പുറമേയാണ് ദീർഘകാല സാധുതയുള്ള കാസ്കേഡ് വിസ പ്രഖ്യാപിച്ചിരിക്കുന്നത്.

ഷെങ്കൻ വിസ ഏരിയയില്‍ 25 യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളും 4 യൂറോപ്യൻ യൂണിയൻ ഇതര രാജ്യങ്ങളായ ഐസ്‌ലാൻഡ്, ലിച്ചെൻസ്റ്റീൻ, നോർവേ, സ്വിറ്റ്‌സർലൻഡ് എന്നിവയും ഉള്‍പ്പെടുന്നു .പാസ്‌പോർട്ടിന്റെ കാലാവധി തുടർന്നും അവശേഷിക്കുന്നുണ്ടെങ്കില്‍, രണ്ട് വർഷത്തെ വിസയ്ക്ക് ശേഷം സാധാരണയായി അഞ്ച് വർഷത്തെ വിസ അനുവദിക്കുമെന്ന് പുതിയ നിയമങ്ങള്‍ വ്യക്തമാക്കുന്നു.

ഈ വിസ ഉള്ളവർക്ക് ഷെങ്കൻ മേഖലയ്ക്ക് പുറത്തുള്ള 37-ലധികം രാജ്യങ്ങള്‍ വിസയില്ലാതെ സന്ദർശിക്കാം.