play-sharp-fill
മുൻ വൈരാഗ്യത്തെ തുടർന്ന് മർദ്ദനം; തിരുവല്ലയിൽ  പോലീസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ വനിത എ.എസ്.ഐയുടെ ഭര്‍ത്താവ് അറസ്റ്റില്‍; വിസ, ചെക്ക് തട്ടിപ്പ് കേസുകളില്‍ പ്രതിയായ നസീര്‍ റാവുത്തര്‍ പിടിയിലായത് ഇങ്ങനെ..

മുൻ വൈരാഗ്യത്തെ തുടർന്ന് മർദ്ദനം; തിരുവല്ലയിൽ പോലീസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ വനിത എ.എസ്.ഐയുടെ ഭര്‍ത്താവ് അറസ്റ്റില്‍; വിസ, ചെക്ക് തട്ടിപ്പ് കേസുകളില്‍ പ്രതിയായ നസീര്‍ റാവുത്തര്‍ പിടിയിലായത് ഇങ്ങനെ..

സ്വന്തം ലേഖിക

തിരുവല്ല: പോലീസുകാരനെ മര്‍ദിച്ച സംഭവത്തില്‍ വനിത എ.എസ്.ഐയുടെ ഭര്‍ത്താവ് അറസ്റ്റില്‍.

തിരുവല്ല ക്രൈംബ്രാഞ്ച് സ്റ്റേഷനിലെ എ.എസ്.ഐയുടെ ഭര്‍ത്താവായ മുത്തൂര്‍ പ്ലാമൂട്ടില്‍ വീട്ടില്‍ നസീര്‍ റാവുത്തര്‍ (53) ആണ് അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ അഖിലിനെ മര്‍ദിച്ച സംഭവത്തിലാണ് അറസ്റ്റ്. മുന്‍ വൈരാഗ്യത്തെ തുടര്‍ന്നാണ് അഖിലിനെ മര്‍ദിച്ചത്.

വെള്ളിയാഴ്ച വൈകീട്ട് ആറു മണിയോടെ മുത്തൂര്‍ ജങ്ഷനിലായിരുന്നു സംഭവം നടന്നത്. സ്കൂട്ടറില്‍ എത്തിയ നസീര്‍ ട്രാഫിക് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന അഖിലിനെ അസഭ്യം പറഞ്ഞ ശേഷം മര്‍ദിക്കുകയായിരുന്നു.

തുടര്‍ന്ന് സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ നസീറിനെ വീടിന് സമീപത്ത് നിന്നുമാണ് പൊലീസ് പിടികൂടിയത്.
നസീര്‍ തിരുവല്ല, ചെങ്ങന്നൂര്‍ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത വിസ, ചെക്ക് തട്ടിപ്പ് കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.