എരുമേലിയിൽ ജനമൈത്രി പോലീസും ജനജാഗ്രത സമിതിയും സംയുക്തമായി ചേര്‍ന്ന് ഓണക്കിറ്റ് വിതരണം നടത്തി
കോട്ടയം: എരുമേലി ജനമൈത്രി പോലീസും ജനജാഗ്രത സമിതിയും സംയുക്തമായി ചേര്‍ന്ന് ഓണക്കിറ്റ് വിതരണം നടത്തി. എരുമേലി സ്റ്റേഷന്‍ അങ്കണത്തില്‍ വെച്ചു നടത്തിയ ചടങ്ങ് ജില്ലാ പോലീസ് മേധാവി കെ കാർത്തിക് ഉദ്ഘാടനം ചെയ്തു.
എരുമേലി സ്റ്റേഷൻ പരിധിയിൽ സാമ്പത്തിക ബുദ്ധിമുട്ടും, ആവശതയും അനുഭവിക്കുന്നതും , കിടപ്പ് രോഗികളുമായ ആളുകളെ കണ്ടെത്തി അവർക്ക് ഓണക്കാലത്ത് സന്തോഷകരമായ ഓണം ആഘോഷിക്കുന്നതിനുമായി 150 ഓളം ഓണക്കിറ്റുകളാണ് വിതരണം നടത്തിയത് .
ചടങ്ങിൽ എരുത്വാപ്പുഴ ട്രൈബൽ കോളനിയിലെ ഊര് മൂപ്പനെ എസ്.പി പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. അവശരായ എട്ടുപേർക്ക് ഓണക്കോടിയും സമ്മാനിച്ചു. കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി ബാബുക്കുട്ടൻ, എരുമേലി എസ്.എച്ച്. ഓ.അനിൽകുമാർ വി.വി, എസ്.ഐ അനീഷ് എം.എസ്, ജനമൈത്രി പി.ആര്‍.ഓ നവാസ്, റിയാസുദ്ധീന്‍,ജോണ്‍സന്‍,എരുമേലി പഞ്ചായത്ത് പ്രസിഡണ്ട് തങ്കമ്മ ജോർജ്കുട്ടി, നാസർ പനച്ചിയിൽ, (വാർഡ് മെമ്പർ),മുജീബ് റഹ്മാൻ ( പ്രസിഡണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി എരുമേലി ) ചന്ദ്രദാസ് ( ജന ജാഗ്രത സമിതി) കൂടാതെ എരുമേലിയിലെ 4 സ്കൂളുകളിൽ നിന്നായി എസ്.പി.സി കേഡറ്റുകളും പങ്കെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group