Friday, April 24, 2026

ഒമാനിലെ സലാലയിലുണ്ടായ വാഹനാപകടം; ആലപ്പുഴ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

Spread the love

സലാല: ഒമാനിലെ സലാലയിലുണ്ടായ വാഹനാപകടത്തില്‍ ആലപ്പുഴ സ്വദേശി മരിച്ചു. ആലപ്പുഴ നീര്‍ക്കുന്നം വണ്ടാനത്തെ വാളംപറമ്പില്‍ ഷിയാസ് ഉസ്മാന്‍ ആണ് (33) മരിച്ചത്.

video
play-sharp-fill

ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. ദുബൈയില്‍നിന്ന് സലാലയിലേക്ക് വരികയായിരുന്ന കുടുംബം സലാലക്കടുത്ത് ഹരീതില്‍ വെച്ചാണ് അപകടത്തില്‍ പെടുന്നത്.പിന്നില്‍ നിന്ന് വന്ന വാഹനം ഇടിക്കുകയായിരുന്നുവെന്നാണ് അറിയാന്‍ കഴിയുന്നത്.

അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരുക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group