മന്ത്രി ഇ.പി ജയരാജന്‍ നുണകളുടെ രാജാവ്; സിഡ്‌കോ എംഡി സ്ത്രീ പീഡനക്കേസില്‍ പ്രതി; ആശാ ലോറന്‍സ്

മന്ത്രി ഇ.പി ജയരാജന്‍ നുണകളുടെ രാജാവ്; സിഡ്‌കോ എംഡി സ്ത്രീ പീഡനക്കേസില്‍ പ്രതി; ആശാ ലോറന്‍സ്

Spread the love

സ്വന്തം ലേഖകന്‍

കൊച്ചി: അഭയാക്കേസില്‍ വിധി വന്നതിന് പിന്നാലെ സിഡ്‌കോ എംടിയ്ക്കും മന്ത്രി ഇ.പി ജയരാജനുമെതിരെ രംഗത്തെത്തിയിരിക്കുകയാണ് ആശാ ലോറന്‍സ്. അഭയയ്ക്ക് നീതി ലഭിച്ചു. എന്നാല്‍ മറ്റൊരു പീഡകന്‍ സ്വന്തം പദവിയില്‍ തുടരുന്നു. പരാതിക്കാരിയാണ് പുറത്ത്. ആശയുടെ കുറിപ്പ് വായിക്കാം:


നമസ്‌ക്കാരം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഭയക്ക് നീതി ലഭിച്ചു
ഒരു കള്ളന്റെ നന്‍മയില്‍
ഇനി മേല്‍കോടതികള്‍ കറിയിറങ്ങും പ്രതികളും അവര്‍ക്ക് അകമ്പടി സേവിക്കുന്നവരും, യാതൊരു മനസാക്ഷി കുത്തുമില്ലാതെ

ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഈ കേസ് അറിഞ്ഞതായി നടിച്ചില്ല.
എങ്ങിനെ നടിക്കും
വോട്ടല്ലോ നമുക്ക് വല്ലത്
ഏത് കിണറ് ഏത് അഭയ? നമുക്ക് കിട്ടണം വോട്ട് നോട്ട്

ഞാന്‍ SIDCO യില്‍ 8.5 വര്‍ഷങ്ങള്‍ ജോലി ചെയ്തു. 4 MD മാരുടെ ഭരണത്തിന്‍ കീഴില്‍
ശ്രീ.സജി ബഷീര്‍
ശ്രീപത്മകുമാര്‍
ശ്രീ ശ്രീകുമാര്‍
ഇപ്പോള്‍ MD ആയിരിക്കുന്ന ശ്രീ ജയകുമാര്‍.
സജീ ബഷീര്‍ സര്‍ അഴിമതി ആരോപണം നേരിടുന്നുണ്ട് പക്ഷേ സ്ത്രീകളോട് അങ്ങേയറ്റം ബഹുമാനത്തോടെ പെരുമാറുന്ന ആള്‍.
പത്മകുമാര്‍ സര്‍ മലബാര്‍ സിമന്റ്‌സ് മുന്‍ എംഡി.
ശ്രീകുമാര്‍ സാറിന് എതിരെ ആരോപണമൊന്നുമില്ല. 2 പേരും മാന്യന്‍മാര്‍.

ജയകുമാര്‍ നിലവിലെ എം.ഡി സ്ത്രീ പീഡന കേസിലെ ഒന്നാംപ്രതി.
മാര്‍ക്കറ്റിംഗ് ഹെഡ് എബിന്‍ രണ്ടാം പ്രതി.
പരാതികാരി SIDCO യില്‍ 25 വര്‍ഷ സര്‍വിസുള്ള ജീവനകാരിയാണ്.

2016 മെയ് 2 ന് നടന്ന വിജിലന്‍സ് റെയ്ഡിന് ശേഷം എന്റെ നല്ലവരും സംസ്‌കാര സമ്പന്നരുമായ സഹപ്രവര്‍ത്തകര്‍ എന്നെ ഭീകരമായി ഒറ്റപെടുത്തുകയും അപമാനിക്കുകയും ചെയ്തു.
CITU യൂണിയന്‍കാരി SIDCO ജീവനകാരി അപര്‍ണ എന്റെ തലയ്ക്ക് പിന്നിലടിച്ചു. കേസ് നടക്കുന്നു.
വിജിലന്‍സ് റെയ്ഡില്‍ പിടിക്കപ്പെട്ടവരില്‍ ഒരാളാണ് അപര്‍ണ ഒന്നാം പ്രതി ഫാസില്‍ ഇ.ടി. മുസ്ലിം ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീറിന്റെ അനന്തരവന്‍.

ഇവരൊക്കെ സുരക്ഷിതരാണ് .
എംഡിയും മാര്‍ക്കറ്റിംഗ് ഹെഡ് എബിനും സ്ത്രീപീഡന കേസിലെ ഒന്നും രണ്ടും പ്രതികള്‍
അതാത് കസേരകളില്‍ സുരക്ഷിതരായി വാഴുന്നു.
കേരളത്തിലെ ഒരു പ്രമുഖ പൊതുമേഖല സ്ഥാപനത്തിലെ MD ഇത് പോലുള്ള കേസില്‍ പെട്ടിട്ടുണ്ടോ എന്നറിയില്ല
പരാതികാരി SIDCO യില്‍ 25 വര്‍ഷ സര്‍വിസുള്ള വ്യക്തി. മാനേജര്‍ തസ്തികയില്‍ ആയിരുന്നു. പാലക്കാട് ടൗണ്‍ പൊലീസ് കേസ് എടുത്തു. രണ്ടാം പ്രതി എബിനെ അറസറ്റ് ചെയ്തു. ഒന്നാം പ്രതി ജയകുമാര്‍ ഹൈകോടതിയില്‍ നിന്ന് സ്റ്റേ മേടിച്ച് മേടിച്ച് അറസ്റ്റ് നീട്ടി കൊണ്ടുപോകുന്നു
പൊലീസ് റിപ്പോര്‍ട്ട് പരാതി Geniune എന്നാണ്

കേസ് Quash ചെയ്യാന്‍ ഒന്നാം പ്രതി ബഹുമാനപ്പെട്ട ഹൈകോടതിയെ സമീപിച്ചു.
സ്ത്രീ സുരക്ഷയ്ക്ക് മുന്‍ഗണന കൊടുത്ത് വന്‍മതിലും കോട്ടയും കെട്ടിപൊക്കിയ പാര്‍ട്ടി ഭരിക്കുന്ന സര്‍ക്കാര്‍ കോടതിയെ ബഹുമാനത്തോടെ അറിയിച്ചത് കേസ് Quash ചെയ്യാന്‍ വിരോധമില്ല എന്നാണ്
ബഹുമാനപ്പെട്ട കോടതി പക്ഷേ അനുവദിച്ചില്ല.

വേറൊരു വിശേഷം പരാതികാരി സസ്‌പെന്‍ഷനില്‍ ആണ് എന്നാണ്.
എം.എല്‍ എ
ശ്രീ എ വിന്‍സന്റ് മുഖേന നിയമസഭയില്‍ ചോദ്യം ഉന്നയിച്ചതിന് മറുപടി കിട്ടിയത്
കേസ് അന്വേഷണത്തിലാണ് എന്നാണ്
അന്വേഷണം കഴിഞ്ഞ് കേസ് genuine ആണ് എന്ന് റിപ്പോര്‍ട്ടുള്ള കേസ് രണ്ടാം പ്രതിയെ അറസറ്റ് ചെയ്ത കേസ് ഒന്നാം പ്രതി ഹൈകോടതിയെ സമീപിച്ച കേസ്
വ്യവസായ വകുപ്പ് മന്ത്രിയ്ക്ക് കേസ് അന്വേഷണത്തിലാണ് എന്ന് മാത്രമെ അറിയു
അതും ഒരു എം.എല്‍ എയ്ക്ക് രേഖ മൂലം കൊടുത്ത മറുപടി

ഈ കേസ് എന്നെ വ്യക്തിപരമായി ബാധിക്കില്ല. അതേ സമയം ഇത് പോലുള്ളവരുടെ ഭരണത്തിന്‍ കീഴില്‍ എനിയ്ക്ക് എന്റെ പരാതിയില്‍ നീതി ലഭിക്കില്ല എന്നത് എന്നെ ബാധിക്കുക തന്നെ ചെയ്യും
എന്നെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതിന് എതിരെ ഞാന്‍ ഹൈകോടതിയില്‍ കേസ് കൊടുത്തിട്ടുണ്ട്.
SIDCO MD ആണല്ലോ എതിര്‍ കക്ഷി.
ഹൈകോടതിയില്‍ ബോധിപ്പിച്ചിരിക്കുന്നത് എനിക്കെതിരെ കേസ് ഉണ്ട് എന്നാണ്
SCST Commission ല്‍ പത്മ( ഇവര്‍ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ സഹോദരി ലില്ലിയുടെ വലം കൈ ആണ്) കൊടുത്ത കള്ള പരാതിയാണ് MD ഹൈകോടതിയില്‍ ബോധിപ്പിച്ചിരിക്കുന്ന കേസ്
പൊലിസ് റിപ്പോര്‍ട്ട് പരാതി കളവാണ് എന്നാണ്. എന്നിട്ടാണ് ബഹുമാനപ്പെട്ട ഹൈ കോടതിയെ പോലും തെറ്റിധരിപ്പിച്ചിരിക്കുന്നത്! അപര്‍ണ എന്നെ അടിചതിന് ശേഷം ഞാന്‍ അവരെ അടിച്ചു എന്ന് പറഞ്ഞ് ആശുപത്രിയില്‍ അഡ്മിറ്റായ ആളാണ്
CPIM സഹായത്തോടെ. ഞാന്‍ അവരെ ചെറുവിരല്‍ കൊണ്ട് പോലും തൊട്ടിട്ടില്ല
കേസ് നിലനില്‍ക്കില്ല എന്ന് വന്നപ്പോള്‍ ഞാന്‍ അപര്‍ണയെ അപമാനിച്ചു എന്ന് കള്ളകേസ് എടുത്തു.
പൊലിസിനെ സ്വാധീനിച്ചത് കോഴിക്കോട് CPM നേതാക്കള്‍ വഴി.

എംഡി ജയകുമാര്‍ 2016-ല്‍ SIDCO യില്‍ വന്നയാളാണ് CPM Nominee സ്വാഭാവികമാണ് പാര്‍ട്ടി കൂറ് കൂടാതെ സ്ത്രീപീഡന കേസില്‍ നിന്നും രക്ഷപ്പെടുകയും വേണം
എന്റെ പരാതിയില്‍ കര്‍ശന നടപടി എടുക്കുമെന്ന് ഉറപ്പ് തന്ന എംഡി എനിക്കെതിരെ ഹൈകോടതിയില്‍ നിലപാട് എടുത്തു.

അഭയ കേസില്‍ ഭീഷണികളും സ്വാധീന ശ്രമവും അതിജീവിച്ച് കൂറ് മാറാതെ ഉറച്ച് നിന്ന കള്ളന്‍ എന്ന് വിളിയ്ക്കുന്ന അടക്കാ രാജു എവിടെ സത്യം മറച്ചുവച്ചു കള്ളം പറയുന്ന SIDCO MD
ജയകുമാര്‍ എവിടെ? ലില്ലിയുടെ gang ലെ വേറൊരു പ്രധാനി ഷാഹിദ എംഡി ജയകുമാറിനെ പറഞ്ഞത് ‘ അയാള്‍ MD അല്ല തെണ്ടി’ എന്നാണ്
2018 ലെ ഓണസമയത്ത് ശമ്പളം വൈകിയതിന് ഓഫിസിലിരുന്ന് പറഞ്ഞതാണ്.

ഓഫീസില്‍ അശ്ലീല പ്രദര്‍ശനം നടത്തിയ ജോസഫ് മാത്യു എന്ന മാനേജര്‍ക്ക് അനുകുലമായി നിലപാട് എടുത്തതും ഇതേ എം.ഡി.
. ആ പിന്തുണ കൊടുക്കാന്‍ കൂട്ട് പിടിച്ചത് വിജിലന്‍സ് റെയ്ഡില്‍ പിടിച്ച ഗീത എന്ന ജീവനകാരിയെയും വിജിലന്‍സ് കേസിലും ക്രിമിനല്‍ കേസിലും പ്രതി ആയ അപര്‍ണ എന്ന CITU കാരിയെയും.
ഓഫീസില്‍ മദ്യപിച്ച് വരുന്ന സരിഗ്
ഗോപന്‍
മദ്യപാനം നടത്തുന്ന CITU നേതാവ് ലതീഷ് ഇവരെല്ലാം അതീവ സുരക്ഷിതരാണ്.
SIDCO യില്‍ Z CATEGORY PROTECTION കിട്ടുന്നവര്‍ ആണ് ഇവരെല്ലാം. ബന്ധം CPIM ആയിട്ടാണ്. അപ്പോള്‍ സുരക്ഷിതരാവുമല്ലോ?

എന്നെ അപര്‍ണ അടിക്കുന്നത് കണ്ട ജീവനകാരില്‍ രമണി എന്ന ജീവനകാരി സാക്ഷിമൊഴിയില്‍ ഉറച്ച് നിന്നു. പിന്നീട് വിജിലന്‍സ് അന്വേഷണത്തില്‍ മൊഴിമാറ്റി പറഞ്ഞു ,സ്വാധീനം ഭീഷണി നേരിട്ടിരിയ്ക്കാം.
ഇവരുടെ ഒക്കെ മനസാക്ഷി ഇവരെ കുത്തി നോവിക്കില്ലേ?

ഇവരുടെ ഒക്കെ മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കാം കള്ളന്‍ എന്ന് സമൂഹം വിളിക്കുന്ന അടയ്ക്കാ രാജുവിന്.

14 വര്‍ഷം മുന്നേ കൊച്ചി എയര്‍ പോര്‍ട്ടില്‍ വച്ച് പരിചയപ്പെട്ട ഒരു പൊലിസ് ഓഫിസര്‍ അഭയകേസിനെ പറ്റി പറഞ്ഞ കാര്യങ്ങള്‍ കേട്ടപ്പോള്‍ ഞെട്ടലും സങ്കടവും ഉണ്ടായി.
നിസഹായതയുടെ തീരത്ത് ഒറ്റപെട്ട് നിന്ന് കരയുന്നവര്‍ക്ക് നീതി അകലെയാണ്.

ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ എന്ന വ്യക്തി ഇല്ലായിരുന്നുവെങ്കില്‍ അടക്കാ രാജാവിന്റെ മൊഴിയില്‍ ഉറച്ച് നില്‍ക്കാനുള്ള ചങ്കുറപ്പ് ഇല്ലായിരുന്നുവെങ്കില്‍ അഭയ കേസ് ഇന്നും എവിടെയും എത്തില്ലായിരുന്നു.. കഴിഞ്ഞ കൊല്ലം നവംബറില്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിനെ ഡല്‍ഹി കേരള ഹൗസില്‍ വച്ച് പരിചയപ്പെട്ടിരുന്നു.
ആള്‍കുട്ടത്തില്‍ അലിഞ് പോകുന്ന ഒരാളുടെ ഉറച്ച കാല്‍വയ്പ്പകള്‍ക്ക് അലച്ചിലിന് കിട്ടിയ ഉത്തരമായിരുന്നു ഇന്നലത്തെ വിധി.
ജോമോന്‍ പുത്തന്‍ പുരക്കലിനും അടയ്ക്കാ രാജുവിനും നന്ദി
ഇവര്‍ക്ക് രണ്ട് പേര്‍ക്കും എത്ര ചങ്കുകള്‍ കാണും?
ഉറപ്പുള്ള ഒറ്റ ചങ്കന്‍മാര്‍ അല്ലേ?
മന്ത്രി. ഇ.പി. ജയരാജന്‍ നുണകളുടെ രാജാവാണ്
മന്ത്രി പറഞ്ഞ് നടക്കുന്നത് ഞാന്‍ ഓഫീസില്‍ അടി പിടി ഉണ്ടാക്കി എന്നാണ്. എന്നെ തിരിയെ ജോലിയിലെടുക്കാന്‍ യുണിന്‍കാര്‍ സമ്മതിക്കുന്നില്ല എന്ന് Lawrence മറ്റു മക്കള്‍ ഇങ്ങിനെയലല്ലോ എന്നാണ് മന്ത്രി പറഞ് നടക്കുന്നത്.
മന്ത്രി ഇ പി ജയരാജന്റെ മകനെ പോലെ അലല്ലോ മറ്റു മന്ത്രിമാരുടെ മക്കള്‍?

ഓഫിസില്‍ അശ്ലീല പ്രദര്‍ശനം നടത്തുന്നവര്‍ മദ്യപാനം നടത്തുന്നവര്‍ വിജിലന്‍സ് റെയ്ഡില്‍ പിടിക്കപ്പെടുന്നവര്‍ മന്ത്രിയ്ക്ക് വേണ്ടപ്പെട്ടവരാണ്. അടയ്ക്കാ രാജുവിനും മന്ത്രി ഇ.പി ജയരാജനും . ഓരോ Red Salute
ആരാണ് ഈ രണ്ട് പേരില്‍ സത്യസന്ധന്‍?