ഒരു ബിഷപ്പ് 13 ക്രിമിനല്‍ കേസില്‍ പ്രതി; മറ്റൊരു ബിഷപ്പ് ബലാത്സംഗക്കേസില്‍ പ്രതി; ഒരു വൈദികന്‍ കന്യാസ്ത്രീയെ കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍; മറ്റൊരു വൈദികന്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയതിന് പോക്‌സോ പ്രകാരം ശിക്ഷിക്കപ്പെടുന്നു; സഭകളില്‍ നിലനില്‍ക്കുന്ന നിര്‍ബന്ധിത ബ്രഹ്മചര്യം പുനഃപരിശോധിക്കണം: ഉറച്ച ശബ്ദമായി ഫാ. അഗസ്റ്റിന്‍ വട്ടോളി

ഒരു ബിഷപ്പ് 13 ക്രിമിനല്‍ കേസില്‍ പ്രതി; മറ്റൊരു ബിഷപ്പ് ബലാത്സംഗക്കേസില്‍ പ്രതി; ഒരു വൈദികന്‍ കന്യാസ്ത്രീയെ കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍; മറ്റൊരു വൈദികന്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയതിന് പോക്‌സോ പ്രകാരം ശിക്ഷിക്കപ്പെടുന്നു; സഭകളില്‍ നിലനില്‍ക്കുന്ന നിര്‍ബന്ധിത ബ്രഹ്മചര്യം പുനഃപരിശോധിക്കണം: ഉറച്ച ശബ്ദമായി ഫാ. അഗസ്റ്റിന്‍ വട്ടോളി

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: അഭയ കേസില്‍ അപമാന ഭാരം കൊണ്ട് ശിരസ് കുനിക്കുകയാണ് എന്ന് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി. ‘സഭ, സമൂഹത്തിന് മുന്നില്‍ അപമാനിക്കപ്പെട്ട് നില്‍ക്കുകയാണ്. അടയ്ക്കാ രാജു ആത്മീയ മനുഷ്യനാണ്. ആത്മീയത നമ്മള്‍ ധരിക്കുന്ന വസ്ത്രത്തിലല്ല നിലനില്‍ക്കുന്നത്. അദ്ദേഹമെന്തുകൊണ്ട് കള്ളനായി? കള്ളന്‍ എന്ന വാക്ക് പറയുമ്പോള്‍ വല്ലാത്ത വേദനയുണ്ട്. ജനിച്ചപ്പോള്‍ തന്നെ കള്ളനായി ജീവിക്കണമെന്ന് ആഗ്രഹിച്ച് വളര്‍ന്നൊരാളല്ല. അതിന്റെ മുഴുവന്‍ ഉത്തരവാദിത്തം ഈ സമൂഹത്തിനാണ്. കടുത്ത ദാരിദ്ര്യം കൊണ്ടും പട്ടിണികൊണ്ടുമായിരിക്കണം ആ മനുഷ്യന്‍ കള്ളനായത്.

വ്യഭിചാരത്തിന് പിടിക്കപ്പെട്ട പെണ്‍കുട്ടിയോട് മകളേ നീ പോകൂ എന്നു പറഞ്ഞയാളാണ് യേശു. അവളെ കല്ലെറിനായിരുന്നവരോട് നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നാണ് യേശു പറഞ്ഞത്. അതുപോലെ രാജുവിനെ കള്ളനെന്നു വിളിക്കുന്ന നമ്മളിലാണ് ആദ്യം പാപമുള്ളത്. ഈ സമൂഹത്തിനാണ് കുഴപ്പമുള്ളത്. ഈ സമൂഹത്തിന്റെ മറ്റൊരു നെറികേടുകൊണ്ടാണ് അയാള്‍ കള്ളനായത്. ആത്മീയ മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ കള്ളനായി. ചിലരുടെ വസ്ത്രം കണ്ട് ഇവര്‍ ആത്മീയ മനുഷ്യരാണൈന്ന് നമ്മള്‍ തെറ്റിദ്ധരിക്കുകയുമാണ്. യഥാര്‍ത്ഥത്തില്‍ ആത്മീയത തൊട്ടുതീണ്ടിയിട്ടില്ല അവര്‍ക്ക്.’ ഫാ. വട്ടോളി പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ബിഷപ്പ് 13 ക്രിമിനല്‍ കേസില്‍ പ്രതിയായി ഇവിടെ ജീവിക്കുന്നു, മറ്റൊരു ബിഷപ്പ് ബലാത്സംഗക്കേസില്‍ പ്രതിയായി വിചാരണ നേരിടുന്നു. ഒരു വൈദികന്‍ കന്യാസ്ത്രീയെ കൊന്ന കേസില്‍ പ്രതിയായി ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകുന്നു. മറ്റൊരു വൈദികന്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയതിന്റെ പേരില്‍ പോക്‌സോ പ്രകാരം ശിക്ഷിക്കപ്പെടുന്നു. ഇത്രയുമായിട്ടും മഹാഭൂരിപക്ഷം വരുന്ന വിശ്വാസി സമൂഹം നിശബ്ദരായി നില്‍ക്കുകയായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ബ്രഹ്മചര്യം നിര്‍ബന്ധമുള്ള കാര്യമാണെന്ന് ക്രിസ്തു അദ്ദേഹത്തിന്റെ ശിഷ്യന്മാരോട് പറഞ്ഞിട്ടില്ല. ഇത് പിന്നീട് ചരിത്രപരമായി സംഭവിച്ച ഒരു കാര്യമാണ്. കത്തോലിക്ക സഭയില്‍ മാത്രമാണ് വൈദികന്മാര്‍ നിര്‍ബന്ധപൂര്‍വമുള്ള ബ്രഹ്മചര്യം പാലിക്കുന്നത്. കേരളത്തിലെ സുറിയാനി കത്തോലിക്കാ സഭയില്‍ 18ാം നൂറ്റാണ്ടുവരെ അച്ഛന്മാര്‍ കല്ല്യാണം കഴിച്ച് ജീവിച്ചവരാണ്. ഉദയംപേരൂര്‍ സുഹന്നദോസിനുശേഷമാണ് അച്ഛന്മാര്‍ കല്ല്യാണം കഴിക്കാതിരുന്നത്. കേരളത്തിലെ ക്രിസ്ത്യാനി പാരമ്പര്യം ഇതാണ്. ക്രിസ്തീയ സഭകളില്‍ നിലനില്‍ക്കുന്ന നിര്‍ബന്ധിത ബ്രഹ്മചര്യം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

അടിമ സമാനമായ അവസ്ഥയാണ് കന്യാസ്ത്രീകള്‍ക്ക് സഭയ്ക്കുള്ളിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഒരു കന്യാസ്ത്രീ ബിഷപ്പിനെതിരെ പരാതിപ്പെട്ടപ്പോള്‍ മറ്റൊരു കന്യാസ്ത്രീയും അവരെ പിന്തുണയ്ക്കാനെത്തിയില്ല. ഭയം തന്നെ കാരണം. ഒരു കന്യാസ്ത്രീ, സ്വന്തം സഹോദരിയെപ്പോലെ കരുതേണ്ട മറ്റൊരു കന്യാസ്ത്രീയുടെ കൊലപാതകത്തിന് ഉത്തരവാദിയായപ്പോള്‍ അത് ശരിയല്ലയെന്നു പറയാന്‍ ഇവിടെയാരുമില്ല. ആരോപണ വിധേയയായ കന്യാസ്ത്രീ തെറ്റുകാരിയല്ലയെന്നു പറയുകയാണവര്‍. കൊല്ലപ്പെട്ടവള്‍ക്കുവേണ്ടിയല്ല കൊലയ്ക്ക് ഉത്തരവാദിയായവര്‍ക്കുവേണ്ടിയാണ് അവര്‍ കണ്ണീരൊഴുക്കിയത്.

 

ലൈംഗിക ന്യൂനപക്ഷങ്ങളെ സംബന്ധിച്ച് അനുഭാവ പൂര്‍ണമായ നിലപാടാണ് മാര്‍പ്പാപ്പ എടുത്തിരിക്കുന്നത്. അവരെപ്പറ്റി പറയുന്നതും ചര്‍ച്ച ചെയ്യുന്നതും പാപമായി കണ്ടിരുന്ന കാലത്തില്‍ നിന്നും അവരെ അനുഭാവപൂര്‍വ്വം നോക്കിക്കാണുന്നുവെന്നത് സഭയുടെ മാറിയ ചിന്താഗതികളില്‍ ഒന്നാണ്.