കേരളക്കരയെ ഭീതിയിലാഴ്ത്തിയ പെരുമഴ; രണ്ട് ദിവസത്തേക്ക് കൂടി മഴ തുടരും, ഇന്ന് പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, എം.ജി എല്ലാ പരീക്ഷകളും മാറ്റി,  ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

കേരളക്കരയെ ഭീതിയിലാഴ്ത്തിയ പെരുമഴ; രണ്ട് ദിവസത്തേക്ക് കൂടി മഴ തുടരും, ഇന്ന് പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, എം.ജി എല്ലാ പരീക്ഷകളും മാറ്റി,  ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശം നൽകി മുഖ്യമന്ത്രി. സംസ്ഥാനത്ത് രണ്ട് ദിവസത്തേക്കു കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (ജൂലൈ 6, 2023, വ്യാഴം) അവധി പ്രഖ്യാപിച്ചു.

കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, കാസര്‍കോട്, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം, ആലപ്പുഴ, പത്തനംത്തിട്ട ജില്ലകളിലും പൊന്നാനി താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം, കണ്ണൂരിലെ അവധി സർവകലാശാല, പിഎസ്‌സി പരീക്ഷകൾക്കു ബാധകമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തനംതിട്ടയിൽ രണ്ടു താലൂക്കുകൾക്കും, മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിനും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എം.ജി. സര്‍വകലാശാലയുടെ ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റി. തൃശൂർ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് കളക്ടർ അവധി പ്രഖ്യാപിച്ചു. പരീക്ഷകൾക്കു മാറ്റമില്ല.

ഇടുക്കിയിൽ പ്രഫഷനൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. കാസർകോട് കനത്ത മഴ തുടരുന്നതിനാൽ ജില്ലയിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കോട്ടയത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ച് ഉത്തരവായി.

അങ്കണവാടികൾ, ഐസിഎസ്ഇ / സിബിഎസ്ഇ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല. കോഴിക്കോട് ജില്ലയിൽ തീവ്ര മഴയുള്ളതിനാലും ഇന്നും ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രഫഷനൽ കോളജ് ഉൾപ്പെടയുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച (06-07-2023) അവധി പ്രഖ്യാപിക്കുന്നുവെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. കണ്ണൂർ ജില്ലയിൽ കാലവർഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി, ഐസിഎസ്ഇ, സിബിഎസ്ഇ സ്‌കൂളുകൾ, മദ്രസകൾ എന്നിവയടക്കം) ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

അവധി മൂലം നഷ്ടപ്പെട്ടന്ന പഠന സമയം ക്രമീകരിക്കുന്നതിനു ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടികൾ സ്വീകരിക്കേണ്ടതാണെന്നും വിദ്യാർഥികളെ മഴക്കെടുതിയിൽനിന്ന് അകറ്റി നിർത്തുന്നതിനുള്ള നിർദേശങ്ങൾ നൽകേണ്ടതാണും കലക്ടറുടെ അറിയിപ്പിൽ പറയുന്നു. ഇന്ന് നടത്താനിരുന്ന സർവകലാശാല / പിഎസ്‌സി പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.

പത്തനംതിട്ടയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. വിവിധ താലൂക്കുകളിലായി 33 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഇന്ന് (6 ജൂലൈ 2023) നു ജില്ലയിലെ അംഗൻവാടികള്‍ മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിക്കുന്നതായി ജില്ലാ കളക്ടര്‍ അറിയിച്ചു. എന്നാല്‍ മുൻനിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് മാറ്റം ഉണ്ടാകില്ല.

ആലപ്പുഴ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്നു കളക്ടര്‍ അറിയിച്ചു. നേരത്തെ കുട്ടനാട് താലൂക്കിനു മാത്രമാണ് അവധി പ്രഖ്യാപിച്ചത്. രാത്രി കാറ്റും മഴയും ശക്തമായതോടെയാണ് തീരുമാനത്തില്‍ മാറ്റമുണ്ടായത്. മുൻ നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും കളക്ടര്‍ അറിയിച്ചു.

പാലക്കാട് ജില്ലയില്‍ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (ജൂലൈ 6) അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. അങ്കണവാടികള്‍, സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെ അവധി ബാധകമാണ്.

തൃശൂരിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ സുരക്ഷ മുന്‍നിര്‍ത്തി ഇന്ന് ( ജൂലൈ 6 വ്യാഴം) ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

കനത്ത മഴ സാധ്യതാ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (6/7/23) അവധിയായിരിക്കും. അങ്കണവാടികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സ്റ്റേറ്റ്, സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്കൂളുകള്‍ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

ആലപ്പുഴ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്നു കളക്ടര്‍ അറിയിച്ചു. നേരത്തെ കുട്ടനാട് താലൂക്കിനു മാത്രമാണ് അവധി പ്രഖ്യാപിച്ചത്. രാത്രി കാറ്റും മഴയും ശക്തമായതോടെയാണ് തീരുമാനത്തില്‍ മാറ്റമുണ്ടായത്. മുൻ നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും കളക്ടര്‍ അറിയിച്ചു.