നിയമസഭ തിരഞ്ഞെടുപ്പ്: കയ്യിലിരുന്ന നേമം കൈവിട്ടതിന്  ഒ.രാജഗോപാലിന് നേരെ സൈബർ ആക്രമണം: കള്ളക്കിളവ താനാണ് തോൽവിക്ക് കാരണം: തോൽവി പഠിക്കാൻ ബി.ജെ.പി കോർ കമ്മിറ്റി യോഗം

നിയമസഭ തിരഞ്ഞെടുപ്പ്: കയ്യിലിരുന്ന നേമം കൈവിട്ടതിന് ഒ.രാജഗോപാലിന് നേരെ സൈബർ ആക്രമണം: കള്ളക്കിളവ താനാണ് തോൽവിക്ക് കാരണം: തോൽവി പഠിക്കാൻ ബി.ജെ.പി കോർ കമ്മിറ്റി യോഗം

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ പരാജയം നേരിട്ട ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി. കേരളത്തിലെ ആദ്യ ബി.ജെ.പി എം.എൽ.എ ആയ ഒ.രാജഗോപാലിനെ കടന്നാക്രമിച്ച പ്രവർത്തകർ , സൈബറിടത്തിൽ വൻ ആക്രമണമാണ് നടത്തുന്നത്. ഇതിനിടെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് അന്വേഷണം നടത്താൻ ബി.ജെ.പി കോർ കമ്മിറ്റി യോഗം തീരുമാനിച്ചു.

കേരളത്തില്‍ ബിജെപിയുടെ ഏക അക്കൗണ്ടായ നേമം എല്‍ഡിഎഫ് പൂട്ടിയതോടെ സൈബര്‍ ആക്രമണത്തിന് ഇരയായിരിക്കുകയാണ് മുതിര്‍ന്ന ബിജെപി നേതാവും നേമം എംഎല്‍എയുമായ ഒ രാജഗോപാല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരട്ട കിളവന്‍, ബിജെപി തോറ്റത് താന്‍ കാരണം, വായിലെ നാക്ക് മര്യാദക്ക് ഇട്ടൂടായിരുന്നോ, നാമം ജപിച്ച്‌ മൂലക്ക് ഇരുന്നോണ്ണം എന്നിങ്ങനെയുള്ള കമന്റുകളുടെ പൂരമാണ് രാജഗോപാലന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്നിരിക്കുന്നത്. അതേസമയം, സൈബര്‍ ഇടത്തില്‍ രാജഗോപാലനെ കുറ്റപ്പെടുത്തുന്നത് മറ്റാരുമല്ല സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണ്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഭവിച്ച തോല്‍വിയെ കുറിച്ച്‌ പഠിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് ബിജെപി കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രചാരണത്തില്‍ വീഴ്ച പറ്റിയതായി അടിയന്തര കോര്‍ കമ്മിറ്റി യോഗം വിലയിരുത്തി. സഖ്യകക്ഷിയായ ബിഡിജെഎസിന് നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ലെന്നും വിലയിരുത്തലുണ്ടായി.

ബിജെപി മുസ്ലിം വിരുദ്ധ പാര്‍ട്ടിയാണെന്ന് വ്യാപക പ്രചാരണമുണ്ടായെന്നും പാര്‍ട്ടിക്ക് എതിരെ മുസ്ലിം ധ്രുവീകരണമുണ്ടായി എന്നും അടിയന്തരമായി ഓണ്‍ലൈന്‍ വഴി ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗം കണ്ടെത്തി.

പാര്‍ട്ടിയുടെ കേരളത്തിലെഏക സിറ്റിങ് സീറ്റായ നേമം പോലും കൈവിട്ട ദയനീയ പരാജയത്തെ പ്രാഥമികമായി വിലയിരുത്തുന്നതിനാണ് ബിജെപി അടിയന്തരമായി യോഗം ചേര്‍ന്നത്.സമിതി അംഗങ്ങളെ ഇതുവരെ തീരുമാനിച്ചിട്ടില്ല.

പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളെല്ലാം തന്നെ 2016-ല്‍ നേടിയ വോട്ടിനേക്കാള്‍ കുറച്ച്‌ വോട്ടാണ് ഇത്തവണ നേടിയത്. ഈ പശ്ചാത്തലത്തിലാണ് സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. വൈകാതെ തന്നെ എന്‍.ഡി.എ. യോഗവും ഓണ്‍ലൈന്‍ ആയി ചേരുമെന്നാണ് സൂചന. ഉരുക്കുകോട്ടയായി പരിഗണിച്ചിരുന്ന നേമം നഷ്ടപ്പെട്ടത് പാര്‍ട്ടി നേതൃത്വത്തെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.