ഉണ്ണി മുകുന്ദൻ പരിശീലകൻ: ഒരു മാസം കൊണ്ട് ആറ് കിലോ ഭാരം കുറച്ച് താരം അനു സിതാര

തേർഡ് ഐ സിനിമ

കൊച്ചി: മലയാളത്തിൻ്റെ പുതിയ താര സുന്ദരിയാണ് അനുസിതാര. മലയാളത്തനിമയാണ് അനുവിനെ പ്രേക്ഷകർക്ക് ഇടയിൽ വ്യത്യസ്തയാക്കുന്നത്. ഇതിനിടെയാണ് ഇപ്പോൾ വ്യത്യസ്തമായ ഭാവത്തിൽ എത്തിയിരിക്കുകയാണ് അനു.

ഉണ്ണി മുകുന്ദൻ്റെ പരിശീലനത്തിൽ ഒരു മാസം കൊണ്ട് ശരീരഭാരം ആറുകിലോ കുറച്ചിരിക്കുകയാണ് നടി അനു സിത്താര. ഒരു മാസം കൊണ്ട് താന്‍ കുറച്ചത് ആറ് കിലോ ആണെന്നും ഇപ്പോഴും അത് തുടരുകയാണെന്നും നടി പറഞ്ഞു. എങ്ങനെ ഡയറ്റ് ചെയ്യണമെന്ന് കൃത്യമായി തന്നെ പഠിപ്പിച്ചത് ഉണ്ണി മുകുന്ദനാണെന്നും അദ്ദേഹത്തിന് ഒരുപാട് നന്ദിയുണ്ടെന്നും അനു പറയുന്നു. മേക്കോവര്‍ നടത്തിയ ചിത്രങ്ങളും പ്രേക്ഷകര്‍ക്കായി താരം പങ്കുവയ്ക്കുക ഉണ്ടായി.

സ്ത്രീകള്‍ക്കായുള്ള ഒരു സ്‌പെഷല്‍ ഡയറ്റ് പ്ലാന്‍ ആണ് ഉണ്ണി മുകുന്ദന്‍, അനു സിത്താരയ്ക്ക് വേണ്ടി നല്‍കിയത്. ഇത് ഇവിടം കൊണ്ടും അവസാനിക്കില്ല എന്ന് അനു പറയുന്നു. ഇനിയും കൂടുതല്‍ ശരീരഭാരം കുറയ്ക്കാനാണ് നടിയുടെ പദ്ധതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശാലീനതയുടെ പര്യായമായി മലയാള സിനിമയിലെത്തിയ നടിയാണ് അനു സിത്താര.ഹാപ്പി വെഡ്ഡിങ്, രാമന്റെ ഏദന്‍ത്തോട്ടം പോലുളള സിനിമകളിലൂടെയാണ് നടി ശ്രദ്ധേയയായത്. നായികാ വേഷങ്ങള്‍ക്ക് പുറമെ സഹനടിയായും അനു പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു. മണിയറയിലെ അശോകനാണ് നടിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.