ഇത് വരെ കൊവിഡ് വരാത്തവരാണോ: എങ്കിൽ നിർബന്ധമായും നിങ്ങൾ രണ്ട് ഡോസ് വാക്സിനും എടുത്തിരിക്കണം

ഇത് വരെ കൊവിഡ് വരാത്തവരാണോ: എങ്കിൽ നിർബന്ധമായും നിങ്ങൾ രണ്ട് ഡോസ് വാക്സിനും എടുത്തിരിക്കണം

സ്വന്തം ലേഖകൻ

ന്യൂയോർക്ക്: ആദ്യ വരവിലും രണ്ടാം വരവിലും കൊവിഡ് പടർന്നു പിടിച്ചിട്ടും രക്ഷപെട്ട് പിടിച്ചു നിൽക്കുന്നവരാണോ നിങ്ങൾ. എങ്കിൽ നിങ്ങൾ നിങ്ങൾ ശ്രദ്ധിക്കുക. നിങ്ങൾ തീർച്ചയായും രണ്ട് ഡോസ് വാക്സിനും എടുക്കുക.

ന്യൂയോർക്കിൽ നിന്നും പ്രസിദ്ധീകരിക്കുന്ന സയന്‍സ്’ എന്ന പ്രസിദ്ധീകരണത്തിലാണ് യുകെയില്‍ നിന്നുള്ള ഗവേഷണസംഘം നടത്തിയ പഠനത്തിന്റെ വിശദവിവരങ്ങള്‍ വന്നിട്ടുള്ളത്. കൊവിഡ് വാക്‌സിന്‍ (ഫൈസര്‍, ബയോഎന്‍ടെക്) ഒരു ഡോസ് മാത്രം സ്വീകരിച്ചവര്‍ക്ക് നിലവില്‍ വ്യാപകമായി കാണുന്ന ജനിതകവ്യതിയാനം സംഭവിച്ച വൈറസുകളെ പ്രതിരോധിക്കാനുള്ള കഴിവ് കുറവായിരിക്കുമെന്നാണ് പഠനത്തിന്റെ പ്രധാനപ്പെട്ട നിരീക്ഷണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തേ കൊവിഡ് വന്നവരാണെങ്കില്‍ അവരില്‍ ഒരു ഡോസ് വാക്‌സിന്‍ കൊണ്ടും ജനിതകവ്യതിയാനം വന്ന വൈറസുകളെ ചെറുക്കാന്‍ കഴിഞ്ഞേക്കുമെന്നും എന്നാല്‍ മുമ്പ് രോഗബാധയുണ്ടാകാത്തവരെ സംബന്ധിച്ച്‌ ജനിതകവ്യതിയാനം സംഭവിച്ച വൈറസുകളെ ചെറുക്കാന്‍ കൃത്യമായും രണ്ട് ഡോസ് വാക്‌സിന്‍ വേണ്ടിവരുമെന്നും പഠനം വിശദീകരിക്കുന്നു.

യുകെ വൈറസ്, സൗത്ത് ആഫ്രിക്ക വൈറസ് എന്നിങ്ങനെ അറിയപ്പെടുന്ന പുതിയ കൊവിഡ് വൈറസുകളെ വച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്.