എത്രയും വേഗം സ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസ് വിവരങ്ങൾ കമ്മീഷൻ നൽകണം, ഇല്ലെങ്കിൽ കർശന നടപടിയെടുക്കും : കെ.സുരേന്ദ്രന് അന്ത്യശാസനയുമായി ടിക്കാറാം മീണ

എത്രയും വേഗം സ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസ് വിവരങ്ങൾ കമ്മീഷൻ നൽകണം, ഇല്ലെങ്കിൽ കർശന നടപടിയെടുക്കും : കെ.സുരേന്ദ്രന് അന്ത്യശാസനയുമായി ടിക്കാറാം മീണ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബി.ജെ.പി അധ്യക്ഷൻ കെ.സുരേന്ദ്രന് അന്ത്യശാസനയുമായി ടിക്കാറാം മീണ. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസ് വിവരങ്ങൾ പ്രസിദ്ധീകരിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് ലംഘിച്ചതിനാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന് ടിക്കാറാം മീണ അന്ത്യശാസന നൽകിയിരിക്കുന്നത്. എത്രയും വേഗം കമ്മീഷന് മുന്നിൽ സ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസ് വിവരങ്ങൾ സമർപ്പിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ബി.ജെ.പി സംസ്ഥാന അധ്യക്ഷന് അയച്ച നോട്ടീസിൽ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ തുടർച്ചയായ നിർദ്ദേശം ബി.ജെ.പി അവഗണിക്കുകയാണെന്നും കേസുകളുടെ വിശദാംശങ്ങൾ നൽകിയില്ലെങ്കിൽ കർശന നടപടി എടുക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. ക്രിമിനൽ കേസുകളുടെ വിവരങ്ങൾ സ്ഥാനാർത്ഥികൾ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തണമെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ വരണാധികാരികളെ അറിയിക്കണമെന്നുമാണ് ചട്ടം. എന്നാൽ ബി.ജെ.പി സ്ഥാനാർത്ഥികൾ ഈ നിർദ്ദേശം പാലിച്ചിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ ആ വിവരങ്ങൾ പ്രചാരമുള്ള ടിവി ചാനലുകളിലും ഈ വിവരം സംപ്രേഷണം ചെയ്യണം. രാവിലെ എട്ടിനും രാത്രി പത്തിനുമിടയിൽ ഏഴുസെക്കൻഡ് എങ്കിലും ദൈർഘ്യമുള്ള പരസ്യം മൂന്നുവട്ടം നൽകണമെന്നും വ്യവസ്ഥയുണ്ട്. എന്നാൽ ഇതൊന്നും ബി.ജെ.പി സ്ഥാനാർത്ഥികൾ പാലിച്ചിരുന്നില്ല.

സി.പി.ഐ.എമ്മും ബി.ജെ.പിയുമാണ് ഈ നിർദ്ദേശം പാലിക്കാതിരുന്നത്. എന്നാൽ കമ്മീഷൻ ആവർത്തിച്ച് ആവശ്യപ്പെട്ടപ്പോൾ സി.പി.ഐ.എം വിശദാംശങ്ങൾ സമർപ്പിച്ചിരുന്നു. എന്നാൽ ബി.ജെ.പി ഇതുവരെ വിവരങ്ങൾ നൽകിയിട്ടില്ല. ഇതോടെയാണ് കമ്മീഷൻ പാർട്ടി ബി.ജെ.പി അധ്യക്ഷന് നോട്ടീസ് നൽകിയിത്. ഇത് അനുസരിക്കാത്ത പക്ഷം കർശന നടപടിയെടുക്കുമെന്നും നോട്ടീസിലുണ്ട്.