play-sharp-fill
മകനോടുള്ള മുൻവിരോധം ; സംഘം ചേർന്ന് മധ്യവയസ്കയുടെ വീട് കയറി ആക്രമിച്ച കേസിൽ മൂന്നുപേരെ പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തു

മകനോടുള്ള മുൻവിരോധം ; സംഘം ചേർന്ന് മധ്യവയസ്കയുടെ വീട് കയറി ആക്രമിച്ച കേസിൽ മൂന്നുപേരെ പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ

പൊൻകുന്നം: മധ്യവയസ്കയെ വീട് കയറി ആക്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് പുതിയാത്ത് വീട്ടിൽ അനീഷ് പി.ആർ(38), ചിറക്കടവ് കുഴിപ്പള്ളാത്ത് വീട്ടിൽ ബിനു ചന്ദ്രൻ (33), കൂവപ്പള്ളി വിഴിക്കത്തോട് ഭാഗത്ത് കളവട്ടത്തിൽ വീട്ടിൽ അനിൽകുമാർ കെ.പി (39) എന്നിവരെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം രാത്രി പൊൻകുന്നം സ്വദേശിനിയായ മധ്യവയസ്കയുടെ വീട്ടിൽ അതിക്രമിച്ചു കയറി മധ്യവയസ്കയെയും, ഇവരുടെ മകനെയും ചീത്തവിളിക്കുകയും, മധ്യവയസ്കയെ ഉപദ്രവിക്കുകയും, കൊല്ലുമെന്ന് ഭീഷണിപെടുത്തുകയുമായിരുന്നു. തുടർന്ന് വീട്ടിനുള്ളിലെ ഫർണിച്ചർ സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനു ശേഷം കല്ലുകൊണ്ട് വീടിന്റെ ജനൽചില്ലുകൾ തകർത്ത് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. മധ്യവയസ്കയുടെ മകനോട് ഇവർക്ക് മുൻവിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ വീട് കയറി മധ്യവയസ്കയെ ആക്രമിച്ചത്. തുടർന്ന് ഇവർ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു.

പരാതിയെ തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു. പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ ദിലീഷ്. റ്റി, എസ്.ഐ മാരായ മാഹിൻ സലിം, സുനിൽകുമാർ എം.ജെ, സി.പി.ഓ മാരായ ഷാജി ചാക്കോ, പ്രിയ എൻ.ജി എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.