കുട്ടിയാനയ്ക്ക് അത്യപൂർവ വൈറസ്! ആനക്കൂട്ടത്തിന് ആശങ്ക; വൈറസ് ബാധ കണ്ടെത്തിയത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ

കുട്ടിയാനയ്ക്ക് അത്യപൂർവ വൈറസ്! ആനക്കൂട്ടത്തിന് ആശങ്ക; വൈറസ് ബാധ കണ്ടെത്തിയത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: മനുഷ്യരിൽ കൊവിഡ് വൈറസ് വിതച്ച ആശങ്ക നിലനിൽക്കെ, ആനക്കൂട്ടത്തിന് ആശങ്ക വിതച്ച് വൈറസ് ആക്രമണം

കോട്ടൂർ ആനക്കോട്ടയിലെ കുട്ടിയാനയുടെ മരണകാരണം ഹെർപിസ് വൈറസ് ബാധ എന്ന് കണ്ടെത്തൽ. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആന്തരികാവയവങ്ങളെ ബാധിക്കുന്ന ഈ അപൂർവ്വ വൈറസാണ് കോട്ടൂരിലെ കുട്ടിയാനയെ ബാധിച്ചത്. 10 വയസിന് താഴെയുളള ആനകൾക്ക് ഈ വൈറസ് ബാധിച്ചാൽ 48 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കും. മാത്രമല്ല മറ്റു ആനകുട്ടികളിൽ ഈ ഹെർപിസ് വൈറസ് വ്യാപിക്കുകയാണ്.

ഗുരുതര സാഹചര്യം കണക്കിലെടുത്ത് ആനകുട്ടികളെ പ്രത്യേകം കൂടുകളിലേക്ക് മാറ്റിയിട്ടുണ്ട് എന്ന് അധികൃതർ അറിയിച്ചു.

നാല് ദിവസം മുൻപാണ് കോട്ടൂർ ആനക്കോട്ടയിലെ ശ്രീക്കുട്ടിയെന്ന കുട്ടിയാന ചെരിഞ്ഞത്.

അധികൃതർ നടത്തിയ വിദഗ്ദ്ധ പരിശോധനയിൽ കോട്ടൂരിലെ കണ്ണൻ എന്ന ആനക്കുട്ടിക്കും ഇതേ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ടായിരുന്നു.

മുൻകരുതലിന്റെ ഭാഗമായി ആനക്കോട്ടയിലെ പത്ത് വയസിന് താഴെയുള്ള എല്ലാ കുട്ടിയാനക്കൾക്കും ചികിത്സ തുടങ്ങിയതായി ഡിഎഫ്ഒ അനിൽ കുമാർ വ്യക്തമാക്കി.