കോട്ടയം, ഇടുക്കി ജില്ലകളിൽ ഭൂകമ്പം ; പാമ്പാടി, പൂതക്കുഴി, പങ്ങട, കോത്തല, ളാക്കാട്ടൂർ, നാട്ടകം എന്നിവിടങ്ങൾ കുലുങ്ങി; കോവിഡിനും, മഴക്കെടുതിക്കും പിന്നാലെ ഉണ്ടായ ഭൂകമ്പം ജനങ്ങളെ പരിഭ്രാന്തിയിലാക്കി

കോട്ടയം, ഇടുക്കി ജില്ലകളിൽ ഭൂകമ്പം ; പാമ്പാടി, പൂതക്കുഴി, പങ്ങട, കോത്തല, ളാക്കാട്ടൂർ, നാട്ടകം എന്നിവിടങ്ങൾ കുലുങ്ങി; കോവിഡിനും, മഴക്കെടുതിക്കും പിന്നാലെ ഉണ്ടായ ഭൂകമ്പം ജനങ്ങളെ പരിഭ്രാന്തിയിലാക്കി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോവിഡിനും പെരുമഴയ്ക്കും പിന്നാലെ ഉണ്ടായ ഭൂചലനം ജനങ്ങളെ പരിഭ്രാന്തിയിലാക്കി. കഴിഞ്ഞ ദിവസം ഇടുക്കിയില്‍ രണ്ടിടത്തും, കോട്ടയത്ത് പാമ്പാടിയുടെ സമീപ പ്രദേശത്തും നേരിയ ഭൂചലനം അനുഭവപ്പെട്ടു.

ശനിയാഴ്ച വൈകിട്ട് 6.45ഓടെയാണ് ഇടുക്കി, ആലടി എന്നിവിടങ്ങളില്‍ നേരിയ ഭൂചലനം രേഖപ്പെടുത്തിയത്. കെഎസ്‌ഇബിയുടെ സിസ്‌മോഗ്രാമില്‍ 1.2 രേഖപ്പെടുത്തിയ ചലനത്തിന്റെ പ്രഭവകേന്ദ്രം കോട്ടയമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്തും കുലുക്കമുണ്ടായി. കോട്ടയം ജില്ലയിലെ പാമ്പാടിയിലും പരിസരപ്രദേശത്തും ശനിയാഴ്ച വൈകിട്ട് 6.30നു ഭൂചലനം അനുഭവപ്പെട്ടു.

ഭൂമിക്കടിയില്‍നിന്നു ചെറിയ മുഴക്കം കേട്ടു.

തുടര്‍ന്നു 2-3 സെക്കന്‍ഡ് കുലുക്കവും ഉണ്ടായി.

പാമ്പാടി, പങ്ങട, കോത്തല, ളാക്കാട്ടൂര്‍, പൂതക്കുഴി, സൗത്ത് പാമ്പാടി തുടങ്ങിയ പ്രദേശങ്ങളില്‍ കുലുക്കം അനുഭവപ്പെട്ടു. വീടുകളും വീട്ടുപകരണങ്ങളും കുലുങ്ങി.

കോട്ടയത്തിന് നാലു കിലോമീറ്റര്‍ തെക്കായി വൈകിട്ട് ആറരയോടെയായിരുന്നു റിക്ടര്‍ സ്‌കെയിലില്‍ ഏകദേശം 2.8 തീവ്രത രേഖപ്പെടുത്തിയതാണ് ആദ്യ ചലനം.

തുടര്‍ന്ന് ഏഴുമണിയോടെ റിക്ടര്‍ സ്‌കെയിലില്‍ 2.6 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ചലനവും അനുഭവപ്പെട്ടു. രണ്ടു ചലനങ്ങളും ഏകദേശം 10 കിലോമീറ്റര്‍ ആഴത്തില്‍ നിന്നാണ് പുറപ്പെട്ടിരിക്കുന്നത്.

വിദേശത്തും മറ്റുമുള്ള സ്വകാര്യ കമ്ബനികളുടെ നിരീക്ഷണ സംവിധാനങ്ങള്‍ പുറത്തുവിട്ട വിവരമാണിത്. നാട്ടകത്തിനും പള്ളത്തിനും മധ്യേയാവാം ആദ്യ ചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് പ്രാഥമിക വിവരം.

Tags :