കോവിഡ് മൂന്നാം തരംഗം ഒക്ടോബറിലെന്ന് വിദഗ്ധർ; അതീവ ഗുരുതരമായ മൂന്നാം തരംഗം നേരിടാൻ ശക്തമായ കരുതൽ വേണം: മൂന്നാം തരംഗം കുട്ടികളിലെന്ന സൂചനയേ തുടർന്ന് ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി
സ്വന്തം ലേഖകൻ
തിരുവനന്തപുരം:
അടുത്ത ഒക്ടോബറിനുള്ളിൽ കോവിഡ് മൂന്നാംതരംഗം ഉണ്ടാകുമെന്ന് ആരോഗ്യവിദഗ്ധര്‍. ഒക്ടോബറോടെ ഇതിന്റെ തെളിവുകള്‍ പ്രകടമാകും.
സംസ്ഥാനത്ത് രണ്ടാംതരംഗം അതിന്റെ ഉച്ഛസ്ഥായി പൂര്‍ത്തിയാക്കി കുറയുകയാണ്. അതിനാല്‍, മൂന്നാംതരംഗത്തെ നേരിടാനുള്ള ഒരുക്കം വീട്ടില്‍നിന്നുതന്നെ തുടങ്ങണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. മൂന്നാം തരംഗം കുട്ടികളിലെന്ന സൂചനയേ തുടർന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി;
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവിധ ഘട്ടങ്ങളിലായി കൂട്ടായ്മകളും ആഘോഷങ്ങളുമാണ് സംസ്ഥാനത്തെ കോവിഡ് നിരക്ക് വര്‍ധിക്കാന്‍ കാരണമായത്. അതിനാല്‍, അടച്ചുപൂട്ടല്‍ അവസാനിച്ചാലും കൂട്ടായ്മകളില്‍നിന്ന് സ്വയം ഒഴിഞ്ഞുനില്‍ക്കണം. പ്രായമായവരും കുട്ടികളും വീടുകളില്‍ കഴിയുന്നത് തുടരണം. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവരും സ്വയം പ്രതിരോധം ഉറപ്പാക്കണം.
കുട്ടികളില്‍ കോവിഡ് ബാധ കുറയ്ക്കുന്നതിന് സ്വീകരിച്ച നടപടികള്‍,
മൂന്നാം തരംഗത്തിന്റെ വ്യാപനം തടയുന്നതിന് സ്വീകരിച്ച നടപടികള്‍, കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതിന് സ്വീകരിച്ച നടപടികള്‍, കുട്ടികളില്‍ കോവിഡ് ബാധ സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ തുടങ്ങിയ വിവരങ്ങളാണ് ബാലാവകാശ കമ്മീഷന്‍ ആരാഞ്ഞത്. സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികളില്‍ സംതൃപ്തി രേഖപ്പെടുത്തിയ കമ്മീഷന്‍ കുട്ടികളില്‍ കോവിഡ് വ്യാപനം തടയേണ്ടത് പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടി.
കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞെങ്കിലും അടച്ചിടൽ തുടരുകയാണ്.
ചികിത്സയിലുള്ളവരുടെ എണ്ണം പരമാവധി കുറയ്ക്കുകയാണ് അടച്ചിടല്‍ തുടരുന്നതിന്റെ ലക്ഷ്യം. ഇതിലൂടെ ഐസിയു, വെന്റിലേറ്റര്‍ കിടക്കകളും ഒഴിയും. അടുത്ത തരംഗത്തെയും ശക്തമായി നേരിടാനും എല്ലാവര്‍ക്കും ചികിത്സ ഉറപ്പിക്കാനും സാധിക്കും. ഏപ്രില്‍ അവസാനത്തോടെയാണ് സംസ്ഥാനത്ത് പ്രതിദിന കോവിഡ് നിരക്ക് കുത്തനെ ഉയര്‍ന്നത്. പിന്നീട് അടച്ചിടലിലൂടെയും മികച്ച പ്രവര്‍ത്തനങ്ങളുടെയും ഫലമായി പല ജില്ലയിലും കോവിഡ് കേസുകള്‍ കുറയ്ക്കാന്‍ സാധിച്ചു. അടുത്ത ഘട്ടത്തില്‍ അടച്ചുപൂട്ടല്‍ സാധ്യത പൂര്‍ണമായി ഒഴിവാക്കുകയാണ് ലക്ഷ്യം. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് പത്ത് ശതമാനമത്തില്‍ താഴെ നിര്‍ത്താനായിരിക്കും കൂടുതല്‍ ശ്രദ്ധ.