play-sharp-fill

ലൈഫ് മിഷൻ കോഴ ഇടപാട് ; ശിവശങ്കറിനെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഇ.ഡി; കസ്റ്റഡി കാലാവധി നാലുദിവസം കൂടി നീട്ടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലൈഫ് മിഷൻ കോഴ കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി നീട്ടി. നാലുദിവസം കൂടിയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. 5 ദിവസത്തെ കസ്ററഡി കാലാവധി അവസാനിച്ചതിനെതുടര്‍ന്ന് അദ്ദേഹത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കി.ശിവശങ്കറും സ്വപ്നയും തമ്മിലുള്ള വാട്സ് ആപ്പ് ചാറ്റിൽ വ്യക്തത വരുത്താൻ ശിവശങ്കറിനെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വേണമെന്നും അന്വേഷണസംഘം ആവശ്യപ്പെട്ടു. കേസില്‍ ശിവശങ്കറിന്‍റെ ഇൻവോൾവ്മെൻ്റ് കൂടുതൽ വ്യാപ്തിയുള്ളതെന്നും ഇഡി വാദിച്ചു.മുഴുവൻ ചോദ്യം ചെയ്യലും ഇതിനുളളിൽ പൂർത്തിയാക്കാമെന്നും കോടതിയില്‍ അറിയിച്ചു.തുടര്‍ന്നാണ് ശിവശങ്കറെ 4 […]

സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിനെ മൂന്ന് കേന്ദ്ര ഏജൻസികൾ നാല് മാസത്തിനിടെ ചോദ്യം ചെയ്തത് 92.5 മണിക്കൂറുകൾ ; നയതന്ത്ര ബാഗേജ് വഴി വന്ന സ്വർണ്ണം വിട്ട് കിട്ടാൻ കസ്റ്റംസ് ഓഫീസറെ വിളിച്ചെന്ന് സമ്മതിച്ച് ശിവശങ്കർ : ഉന്നതങ്ങളിൽ നിന്നുള്ള ശിവശങ്കറിന്റെ വീഴ്ചയുടെ ആഘാതം പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത് സി.പി.എമ്മിനും സംസ്ഥാന സർക്കാരിനും

സ്വന്തം ലേഖകൻ കൊച്ചി: ഒരിക്കൽ സൂപ്പർ മുഖ്യമന്ത്രിയായി വിലസിയ ആളായ ശിവശങ്കറിനെ സ്വർണ്ണക്കടത്ത് കേസിൽ മൂന്ന് കേന്ദ്ര ഏജൻസികൾ കഴിഞ്ഞ നാല് മാസത്തിനിടെ 92.5 മണിക്കൂറുകളാണ് ചോദ്യം ചെയ്തത്. ഏറെ വിവാദങ്ങൾക്ക് ഒടുവിൽ 114 ദിവസങ്ങൾക്ക് ശേഷം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുമ്പോൾ വീഴ്ച ഉയരങ്ങളിൽ നിന്നും തന്നെയാണ്. ഈ വീഴ്ച ഏറെ ആഘാതം സൃഷ്ടിക്കുന്നത് സി.പി.എമ്മിനും പിണറായി നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരിനുമാണ്. ചോദ്യം ചെയ്യലുകൾക്കിടയിൽ പലപ്പോഴും അറസ്റ്റിന്റെ വക്കിൽ നിന്നും അദ്ദേഹം വഴുതി […]