കോവിഡ് ബാധിതരുടെ മൃതദേഹം സംസ്‌കരിച്ച് ഡിവൈഎഫ്‌ഐ കൊല്ലാട് മേഖല കമ്മിറ്റി; ടെസ്റ്റ് ചെയ്യാനും ആശുപത്രിയില്‍ പോകാനും സ്‌നേഹവണ്ടി; കോവിഡ് കാലത്തും കൂടെയുണ്ട് ഇവര്‍

കോവിഡ് ബാധിതരുടെ മൃതദേഹം സംസ്‌കരിച്ച് ഡിവൈഎഫ്‌ഐ കൊല്ലാട് മേഖല കമ്മിറ്റി; ടെസ്റ്റ് ചെയ്യാനും ആശുപത്രിയില്‍ പോകാനും സ്‌നേഹവണ്ടി; കോവിഡ് കാലത്തും കൂടെയുണ്ട് ഇവര്‍

സ്വന്തം ലേഖകന്‍

കൊല്ലാട്: കോവിഡ് ബാധിതരുടെ മൃതദേഹം സംസ്‌കരിച്ച് ഡിവൈഎഫ്‌ഐ കൊല്ലാട് മേഖല കമ്മിറ്റി. കഴിഞ്ഞ ദിവസം മരിച്ച കൊല്ലാട് സ്വദേശി ജേക്കബ് (85), പൂവന്‍തുരുത്ത് സ്വദേശിനി പെണ്ണമ്മ (67) എന്നിവരുടേതുള്‍പ്പെടെ പതിനൊന്ന് മൃതദേഹങ്ങള്‍ ഇവര്‍ സംസ്്കരിച്ചു.

ടോണി ,ഷെബിന്‍ ജേക്കബ്, ബൈജു കെ ജോസഫ് ,അലക്‌സ് എന്നീ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് മുട്ടമ്പലം ശ്മശാനത്തില്‍ എല്ലാ സുരക്ഷാ സംവിധാനങ്ങളോടും കൂടി സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രിയില്‍ പോകുവാനും കോവിഡ് ടെസ്റ്റിന് പോകുവാനും വണ്ടി ഇല്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് മേഖല കമ്മറ്റിയുടെ സ്‌നേഹവണ്ടിയുടെ സേവനവും ലഭിക്കും. ഇതിന് പുറമെ ഡിവൈഎഫ്‌ഐ ഹെല്‍പ് ലൈനും ആരംഭിച്ചിട്ടുണ്ട്.

 

Tags :