മുപ്പത് കഴിഞ്ഞാൽ പെൺകുട്ടികൾക്ക് അയ്യോ താമസിപ്പിക്കല്ലേ വേഗം ഗര്‍ഭിണി ആയിക്കോ’എന്ന ഉപദേശം കിട്ടാറുണ്ട് ; കല്യാണത്തിനും പിന്നെയുള്ള ചടങ്ങുകള്‍ക്കുമുള്ള കോഴിക്കാല്‍ ആണ് ചിലരുടെയൊക്കെ മെയിന്‍ : വൈറലായി ഡോ. വീണ ജെ.എസിന്റെ കുറിപ്പ്
സ്വന്തം ലേഖകൻ കോട്ടയം : നമ്മുടെ സമൂഹം എപ്പോഴും എല്ലാ കാലവും ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് പെൺകുട്ടികുട്ടികളുടെ വിവാഹപ്രായവും അവരുടെ ഗർഭധാരണ പ്രായവും. ഒരു പ്രായം കഴിഞ്ഞാൽ പ്രസവം വലിയ പാടാണ് എന്നു പറയുന്നവരും ഏറെയാണ്. മുപ്പത് കഴിഞ്ഞ സ്ത്രീകള്‍ ഗര്‍ഭം ധരിച്ച് എത്തുമ്പോള്‍ ചില ഗൈന കോളജിസ്റ്റുകള്‍ വഴക്ക് പറയുന്നുവെന്ന് പലപ്പോഴും പരാതി ഉയര്‍ന്നിട്ടുണ്ട്. സമൂഹത്തിൽ ഉള്ള ഇത്തരം സംഭവങ്ങൾക്കെതിരെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഡോ.വീണ ജെ എസ്. മുപ്പത് വയസ്സില്‍ കൂടിയ സ്ത്രീകള്‍ ഗര്‍ഭിണികളായി ചെല്ലുമ്ബോള്‍ വഴക്ക് പറയുന്ന ഗൈനക്കോളജിസ്റ്റുകള്‍ […]