play-sharp-fill
പൾസർ സുനി ദിലീപിനെ വിളിച്ചത് നടിയെ ആക്രമിച്ചതിന് പ്രതിഫലം ആവശ്യപ്പെട്ട് ; ഭീഷണിപ്പെടുത്തിയുള്ള ഫോൺ സന്ദേശം ആയിരുന്നില്ലെന്ന് പ്രോസിക്യൂഷൻ

പൾസർ സുനി ദിലീപിനെ വിളിച്ചത് നടിയെ ആക്രമിച്ചതിന് പ്രതിഫലം ആവശ്യപ്പെട്ട് ; ഭീഷണിപ്പെടുത്തിയുള്ള ഫോൺ സന്ദേശം ആയിരുന്നില്ലെന്ന് പ്രോസിക്യൂഷൻ

 

സ്വന്തം ലേഖകൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതി സുനിൽ കുമാർ(പൾസർ സുനി) ദിലീപിനെ ജയിലിൽ നിന്നു ഫോൺ വിളിച്ചത് പ്രതിഫലം ആരാഞ്ഞുകൊണ്ടായിരുന്നെന്ന് പ്രോസിക്യൂഷൻ കോടതിയിൽ. ഇതു ഭീഷണിപ്പെടുത്തിയുള്ള ഫോൺ സന്ദേശം ആയിരുന്നില്ലെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.


പൾസർ സുനി തന്നെ ജയിൽനിന്നു ഭീഷണിപ്പെടുത്തിയ കേസിൽ ഇര താനാണന്നും ഈ കേസ് പ്രത്യേകമായി വിചാരണ ചെയ്യണമെന്നും ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിലാണ് പ്രോസിക്യൂഷൻ കോടതിയെ നിലപാട് അറിയിച്ചത്. പൾസർ സുനി ദിലീപിനെ ഭീഷണിപ്പെടുത്തിയതിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുനി ദിലീപിനെ ഫോൺ ചെയ്തത് നടിയെ ആക്രമിച്ചതിനുള്ള പ്രതിഫലം ആരാഞ്ഞുകൊണ്ടാണ്. ഇതു ഗൂഢാലോചനയുടെ ഭാഗമാണ്. ഇക്കാര്യം പ്രത്യേക കേസായി രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. കോടതിയിൽ ആശയക്കുഴപ്പമുണ്ടാക്കി വിചാരണ നീട്ടിക്കൊണ്ടുപോവാനാണ് ദിലീപ് ശ്രമിക്കുന്നതെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു. താൻ ഇരയായ കേസും പ്രതിയായ കേസും ഒന്നിച്ചു വിചാരണ ചെയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഹർജി നൽകിയിട്ടുള്ളത്.