എസ്എൻഡിപി യോഗം മുൻ പ്രസിഡന്റ് അഡ്വ. സി.കെ.വിദ്യാസാഗറിന്റെ മകൾ ഡോ. ധന്യ സാഗർ അന്തരിച്ചു; അന്ത്യം അർബുദബാധയെത്തുടർന്ന് ചികിത്സയിലിരിക്കെ
തൊടുപുഴ: എസ്എൻഡിപി യോഗം മുൻ പ്രസിഡന്റ് അഡ്വ. സി.കെ.വിദ്യാസാഗറിന്റെ മകൾ കോഴിക്കോട് നടക്കാവിൽ നെടുങ്ങാടി ഗാർഡൻസ് റോഡിൽ ധന്യ വീട്ടിൽ ഡോ. ധന്യ സാഗർ (44) അന്തരിച്ചു.
ഭർത്താവ് ഡോ. സുരേഷ് ബാബു. തലയിൽ അർബുദബാധയെത്തുടർന്ന് ഒന്നര വർഷത്തിലേറെയായി ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കോഴിക്കോട് നടക്കാവിൽ എസ്ബി ഡെന്റൽ ക്ലിനിക് നടത്തുകയായിരുന്നു.
സംസ്കാരം ഇന്നു 12ന് തൊടുപുഴ അമ്പലം റോഡിലുള്ള ചെങ്ങാങ്കൽ വീട്ടുവളപ്പിൽ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാതാവ്: പരേതയായ ആനന്ദവല്ലി. മകൾ: ഗൗരി സുരേഷ്.
സഹോദരങ്ങൾ: ഡോ. സൗമ്യ സാഗർ, പരേതനായ സന്ദീപ് സാഗർ, അഡ്വ. മിഥുൻ സാഗർ, രോഹിണി സാഗർ.
Third Eye News Live
0