106 വയസ്സുകാരിയെ നിര്‍ബന്ധിച്ച്‌ വോട്ടുചെയ്യിപ്പിച്ചു; സിപിഎമ്മിനെതിരെ വീണ്ടും പരാതി; പരാതിയുള്ള വോട്ട് അസാധുവാക്കുമെന്ന് കളക്ടർ

106 വയസ്സുകാരിയെ നിര്‍ബന്ധിച്ച്‌ വോട്ടുചെയ്യിപ്പിച്ചു; സിപിഎമ്മിനെതിരെ വീണ്ടും പരാതി; പരാതിയുള്ള വോട്ട് അസാധുവാക്കുമെന്ന് കളക്ടർ

കണ്ണൂര്‍: 106 വയസ്സുകാരിയെ നിര്‍ബന്ധിച്ച്‌ വോട്ടുചെയ്യിച്ചെന്നാണ് പരാതി.

പേരാവൂരില്‍ സിപിഎമ്മിനെതിരെ ആണ് പരാതിയുമായി യുഡിഎഫ് രംഗത്ത് വന്നത്. സിപിഎം ബംഗ്ലകുന്ന് ബ്രാഞ്ച് അംഗം ഷൈമയ്ക്കെതിരെയാണ് പരാതി.

ദൃശ്യങ്ങള്‍ സഹിതം മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് യുഡിഎഫ് പരാതി നല്‍കി. നേരത്തെ, കണ്ണൂർ കല്യാശ്ശേരിയിലും ‘വീട്ടുവോട്ടില്‍’ സിപിഎം ബൂത്ത് ഏജന്റ് ഇടപെട്ടതായി പരാതി ഉയർന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

92 വയസ്സുകാരി വോട്ട് ചെയ്യുമ്പോള്‍ പാർട്ടി ചിഹ്നം ചൂണ്ടിക്കാണിച്ച സിപിഎം ബൂത്ത് ഏജന്റിനും ഇതു തടയാതിരുന്ന 4 പോളിങ് ഉദ്യോഗസ്ഥർക്കും വിഡിയോഗ്രഫർക്കുമെതിരെ പരാതിയെത്തുടർന്ന് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. പരാതിയുള്ള വോട്ട് അസാധുവാക്കുമെന്നും റീപോളിങ് പറ്റില്ലെന്നും കാസർകോട് കളക്ടർ കെ.ഇമ്പശേഖർ അറിയിച്ചു.