play-sharp-fill
പത്തനാപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ വീട്ടില്‍ നിന്നും കാണ്മാനില്ല; അന്വേഷണം ആരംഭിച്ച്‌ പൊലീസ്

പത്തനാപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ വീട്ടില്‍ നിന്നും കാണ്മാനില്ല; അന്വേഷണം ആരംഭിച്ച്‌ പൊലീസ്

കൊല്ലം: കൊല്ലം പത്തനാപുരത്ത് പ്ലസ് വണ്‍ വിദ്യാർത്ഥിയെ കാണ്മാനില്ല.

എലിക്കാട്ടൂരില്‍ നിന്നും ആര്യൻ എന്ന കുട്ടിയെ ആണ് കാണാതായത്.
പത്തനാപുരം എൻഎസ്‌വി ഹൈസ്കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥി ആണ് ആര്യൻ.

വീട്ടില്‍ നിന്നും ആര്യനെ കാണാതാവുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്‍ച വൈകിട്ട് നാല് മണി മുതലാണ് കുട്ടിയെ കാണാതായത്. ആര്യൻ പോകാനിടയുള്ള സ്ഥലങ്ങളിലൊക്കെ വീട്ടുകാരും ബന്ധുക്കളും ചേർന്ന് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല.

കുട്ടിയുടെ അമ്മ വിദേശത്താണ്. അടുത്ത ബന്ധുക്കളൊടൊപ്പമാണ് ആര്യൻ കഴിഞ്ഞിരുന്നത്. പത്തനാപുരം പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കുട്ടിയുടെ സുഹൃത്തുക്കളെയും അദ്ധ്യാപകരെയും ചോദ്യം ചെയ്തേക്കും. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.