കല്യാണ വീടുകളില്‍ അടക്കം കള്ളനോട്ടുകള്‍ മാറിയെടുക്കാന്‍ ശ്രമം; മാറ്റിയെടുത്തത് ലക്ഷങ്ങളുടെ കള്ളനോട്ടുകൾ; ആലപ്പുഴയില്‍ കള്ളനോട്ട്  കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍; പിന്നിൽ വന്‍ റാക്കറ്റുകളെന്ന് പോലീസ്

കല്യാണ വീടുകളില്‍ അടക്കം കള്ളനോട്ടുകള്‍ മാറിയെടുക്കാന്‍ ശ്രമം; മാറ്റിയെടുത്തത് ലക്ഷങ്ങളുടെ കള്ളനോട്ടുകൾ; ആലപ്പുഴയില്‍ കള്ളനോട്ട് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍; പിന്നിൽ വന്‍ റാക്കറ്റുകളെന്ന് പോലീസ്

സ്വന്തം ലേഖിക

ചാരുംമൂട്: വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയ ശേഷം 500 രൂപയുടെ കള്ളനോട്ട് നല്‍കിയ കേസില്‍ ഒരാള്‍ കൂടി പിടിയിലായി.

ചാരുംമൂട് സ്വദേശി രഞ്ജിത്തിനെയാണ് നൂറനാട് പോലീസ് പിടികൂടിയത്. കേസില്‍ ഈസ്റ്റ് കല്ലട മുന്‍ പഞ്ചായത്ത് പ്രസിഡൻ്റ് കൊടുവിളമുറിയില്‍ ക്ലീറ്റസ് (45) താമരക്കുളം അക്ഷയ് നിവാസില്‍ ലേഖ (38) എന്നിവരാണ് ആദ്യം അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരെല്ലാം കണ്ണികള്‍ മാത്രമാണെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ വന്‍ റാക്കറ്റുകളാണുള്ളത്. ഇവര്‍ക്കായി സി.ഐ പി.ശ്രീജിത്തിൻ്റെ നേതൃത്വത്തില്‍ പൊലീസ് സംഘം ഊര്‍ജിതമായ അന്വേഷണത്തിലാണ്.

കേസില്‍ കണ്ണികളായ ചാരുംമൂട് സ്വദേശികളായ ചിലര്‍ പൊലീസിൻ്റെ നിരീക്ഷണത്തിലാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷ്ണം നടന്നു വരുന്നത്. ചാരുംമൂട് മേഖലയില്‍ തന്നെ 500 ൻ്റെ ലക്ഷക്കണക്കിന് രൂപയുടെ കള്ളനോട്ടുകള്‍ സംഘം മാറിയെടുത്തതായാണ് പൊലീസിന് വിവരം ലഭിച്ചിട്ടുള്ളത്.

കല്യാണ വീടുകളും കള്ളനോട്ടുകള്‍ മാറിയെടുക്കാന്‍ സംഘം ശ്രമം നടത്തിയിട്ടുള്ളതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ചാരുംമൂടിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ സാധനം വാങ്ങാനെത്തിയ സ്ത്രീ നല്‍കിയത് 500 രൂപയുടെ കറന്‍സി നോട്ടായിരുന്നു. നോട്ട് വാങ്ങിയ ജീവനക്കാരന് അപ്പോള്‍ തന്നെ സംശയം തോന്നി.

ഈ സംശയമാണ് കള്ളനോട്ട് കേസ് പുറത്ത് കൊണ്ടു വരാന്‍ സഹായിച്ചത്. നോട്ട് കൈമാറിയ താമരക്കുളം സ്വദേശിനി ലേഖയെ നൂറനാട് പൊലീസ് വിശദമായി ചോദ്യം ചെയ്തു. പൊലീസ് നടത്തിയ പരിശോധനയില്‍ സ്ത്രീയുടെ പേഴ്സില്‍ നിന്നും 500 രൂപയുടെ കൂടുതല്‍ കള്ളനോട്ടുകള്‍ കണ്ടെത്തി.