കോഴിക്കോട്ട് കാറും ലോറിയും കൂട്ടിയിടിച്ച് 2 പേർ മരിച്ചു;4 പേർക്ക് പരുക്ക്;കൊട്ടിയൂർ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങവേ കാരാപ്പറമ്പ് സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്

കോഴിക്കോട്ട് കാറും ലോറിയും കൂട്ടിയിടിച്ച് 2 പേർ മരിച്ചു;4 പേർക്ക് പരുക്ക്;കൊട്ടിയൂർ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങവേ കാരാപ്പറമ്പ് സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്

സ്വന്തം ലേഖിക

കോഴിക്കോട്: മാടപ്പള്ളി നാദാപുരം റോഡ് കെ.ടി. ബസാർ ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. നാലുപേർക്ക് പരുക്കേറ്റു. കാറിൽ ഉണ്ടായിരുന്ന രണ്ടു കുട്ടികൾ ഉൾപ്പെടെ മൂന്നു പേർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

കോഴിക്കോട് കാരാപ്പറമ്പ് സ്വദേശികളായ രാഗേഷ്, അമ്മ ഗിരിജ എന്നിവരാണ് മരിച്ചത്. പരുക്കേറ്റവരെ കോഴിക്കോട്ടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നാലുപേരുടെയും പരുക്ക് ഗുരുതരമെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊട്ടിയൂർ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘമാണ് കാറിൽ ഉണ്ടായിരുന്നത്. എതിരെ വന്ന മഹാരാഷ്ട്ര റജിസ്ട്രേഷനിലുള്ള ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാർ പൂർണമായും തകർന്നു.

സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരാണ് പരുക്കേറ്റവരെ പുറത്തെടുത്ത് ആശുപത്രികളിൽ എത്തിച്ചത്. അഗ്നിരക്ഷാസേന എത്തി കാർ വെട്ടിപ്പൊളിച്ചാണ് രാഗേഷിനെ പറത്തെടുത്തത്. കാർ ഓടിച്ചിരുന്നത് രാഗേഷായിരുന്നു. രാഗേഷ് സംഭവ സ്ഥലത്തുതന്നെ മരിച്ചു.