ബിക്കിനി വിവാദത്തില്‍ പ്രതികരിച്ച് ദീപിക പദുക്കോണ്‍. നാല് വര്‍ഷത്തിന് ശേഷമുള്ള ഷാറൂഖ് ഖാന്റെ തിരിച്ചു വരവായിരുന്നു ‘പത്താന്‍’ സിനിമ. റിലീസാകുന്നതിന് മുന്‍പ് തന്നെ ചിത്രം വിവാദത്തില്‍പെടുകയും ചെയ്‌തിരുന്നു
സ്വന്തം ലേഖകൻ
ചിത്രത്തിലെ ഒരു ഗാനരംഗത്ത് ദീപിക പദുക്കോണ്‍ ധരിച്ച ബിക്കിനിയുടെ നിറമായിരുന്നു ചിത്രത്തെ വിവാദത്തിലാക്കിയത്. ചിത്രവുമായി ബന്ധപ്പെട്ട് പലരും പ്രതികരിച്ചെങ്കിലും ദീപിക മറുപടി പറഞ്ഞിരുന്നില്ല.
ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദീപിക.
‘ചിത്രം സംബന്ധിച്ച് വിവാദമുണ്ടായപ്പോള്‍ തനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ആ സമയം താന്‍ ജോലിയിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്’.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവാദം തന്നെ ബാധിച്ചിരുന്നില്ലെന്നും ദീപിക ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വിവാദങ്ങളെ കാറ്റില്‍ പറത്തി ഇന്ത്യയില്‍ 500 കോടി ക്ലബിലും ആഗോളതലത്തില്‍ 1000 കോടി ക്ലബിലും ചിത്രം ഇടം നേടിയിരുന്നു.
അമിതാഭ് ബച്ചനും പ്രഭാസിനുമൊപ്പം നാഗ് അശ്വിന്റെ സയന്‍സ് ഫിക്ഷന്‍ ‘കെ’ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ദീപിക. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, ദിഷ പടാനി, ഗൗരവ് ചോപ്ര എന്നിവരും അഭിനയിക്കുന്നുണ്ട്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ഹൃത്വിക് റോഷന്‍ ചിത്രം ഫൈറ്ററിലും ദീപികയാണ് നായിക.