play-sharp-fill
അവധിക്കാലമായതിനാൽ ബന്ധുവീട്ടിൽ വിരുന്നിനെത്തി..! മടങ്ങുന്നത് നാടിനെ മുഴുവൻ കണ്ണീരിലാഴ്‌ത്തി..!  പുഴയിൽ വീണ് കാണാതായ മൂന്നു കുട്ടികളുടെയും മൃതദേഹം കണ്ടെടുത്തു

അവധിക്കാലമായതിനാൽ ബന്ധുവീട്ടിൽ വിരുന്നിനെത്തി..! മടങ്ങുന്നത് നാടിനെ മുഴുവൻ കണ്ണീരിലാഴ്‌ത്തി..! പുഴയിൽ വീണ് കാണാതായ മൂന്നു കുട്ടികളുടെയും മൃതദേഹം കണ്ടെടുത്തു

സ്വന്തം ലേഖകൻ

എറണാകുളം: എറണാകുളം വടക്കൻ പറവൂർ ചെറിയപല്ലൻതുരുത്തിൽ പുഴയിൽ വീണ് കാണാതായ മൂന്ന് കുട്ടികളുടെയും മൃതദേഹം കണ്ടെത്തി.ശ്രീവേദ (10), അഭിനവ് (13), ശ്രീരാഗ് (13) എന്നിവരാണ് പുഴയിൽ മുങ്ങി മരിച്ചത്.

മൂവരും അവധിക്കാലത്ത് ബന്ധുവീട്ടിൽ വിരുന്നിനെത്തിയവരാണ്. ഉച്ചക്ക് ശേഷമാണ് ഇവർ കുളിക്കാനായി എത്തിയത്. ഇവരുടെ സൈക്കിളും തുണികളും പുഴയുടെ ഓരത്ത് ഇരിക്കുന്നത് കണ്ട് നാട്ടുകാരാണ് കുട്ടികൾ എവിടെയെന്ന് തിരക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീടാണ് കുട്ടികളെ പുഴയിൽ കാണാതായ വിവരം വീട്ടുകാരും അറിയുന്നത്. പല്ലൻതുരുത്തിൽ മുസ്രിസ് പൈതൃക ബോട്ട് ജെട്ടിക്ക് സമീപത്താണ് കുട്ടികളെ കാണാതായത്.

രണ്ട് കുട്ടികളുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. മുങ്ങൽവിദഗ്ധരുടെ സഹായത്തോടെ മൂന്നാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി.