സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം തുടരും ; ധനമന്ത്രി

സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം തുടരും ; ധനമന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധി മൂലം സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം തുടരുമെന്ന് ധനമന്ത്രി തോമസ് ഐസക്. വായ്പാ പരിധി കേന്ദ്രസർക്കാർ വെട്ടിക്കുറച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്നും മാർച്ച് ആദ്യവാരത്തോടെ പ്രതിസന്ധിയിൽ അയവ് വരുമെന്നും ധനമന്ത്രി പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി തുടരുന്നത് മൂലം സംസ്ഥാനത്തെ പദ്ധതി പ്രവർത്തനങ്ങൾ അവതാളത്തിലാണ്. ബില്ലുകൾ മാറി നൽകാത്തതിനാൽ പ്രവൃത്തികൾ നിർത്തി വയ്ക്കുമെന്ന് കരാറുകാർ സർക്കാരിന് മുന്നറിയിപ്പ് നൽകി കഴിഞ്ഞു. വായ്പാ പരിധി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാരാണ് പ്രതിസന്ധിയുണ്ടാക്കിയതെന്നാണ് വിമർശനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവസാന 3 മാസം 6000 കോടി രൂപ വായ്പ എടുക്കാനുള്ള അവകാശം ഉണ്ടായിരുന്നു. അതിൽ 1800 കോടി കേന്ദ്രം കുറവ് ചെയ്തു. അതാണ് പ്രതിസന്ധിക്ക് കാരണം. അത് അനുവദിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. 6000 കോടിയും അനുവദിക്കാൻ ആകില്ലെന്ന് കേന്ദ്രം നിലപാടെടുത്തതിനാൽ ജനുവരിയിൽ വായ്പ എടുക്കാനേ കഴിഞ്ഞില്ല. അതിനാലാണ് ബിൽ പരമാവധി ഒരു ലക്ഷമായി പരിമിതപ്പെടുത്തിയത്. പിന്നീട് 1800 കോടി മാത്രം കുറച്ചപ്പോൾ 5 ലക്ഷമായി ഉയർത്തി.മാർച്ച് ആദ്യം കൂടുതൽ വായ്പ ലഭിക്കുന്നതോടെ പ്രതിസന്ധിക്ക് അയവ് വരുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷയെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.