ഒത്തുതീർപ്പ് ചർച്ചയ്ക്കിടെ ലഹരി സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ യുവാവ് കൊലപ്പെട്ട സംഭവം : 14 പേർ പൊലീസ് പിടിയിൽ ; പിടിയിലായവരിൽ പ്രതികൾക്ക് ഒളിവിൽ താമസിക്കാൻ സൗകര്യമൊരുക്കിയവരും

ഒത്തുതീർപ്പ് ചർച്ചയ്ക്കിടെ ലഹരി സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ യുവാവ് കൊലപ്പെട്ട സംഭവം : 14 പേർ പൊലീസ് പിടിയിൽ ; പിടിയിലായവരിൽ പ്രതികൾക്ക് ഒളിവിൽ താമസിക്കാൻ സൗകര്യമൊരുക്കിയവരും

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : ഒത്തു തീർപ്പ് ചർച്ചയ്ക്കിടെ ലഹരി സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ 14 പേർ പൊലീസ് പിടിയിൽ. ലഹരി സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ നെട്ടൂർ സ്വദേശി ഫഹദ് ഹുസൈൻ(19) ആണ് മരിച്ചത്.

ഫഹദിനെ കൊലപ്പെടുത്തിയ സംഘത്തിലെ 12 പേരും പ്രതികൾക്ക് ഒളിവിൽ താമസിക്കുന്നതിന് സൗകര്യമൊരുക്കിയ രണ്ടു പേരുമാണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ആരോഗ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി. വരും ദിവസങ്ങളിൽ കേസുമായി ബന്ധപ്പെട്ട് ഇവരെ ഉപയോഗിച്ച് തെളിവെടുക്കേണ്ടതിനും വാഹനങ്ങൾ കണ്ടെടുക്കുന്നതിനും മറ്റുമായി പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്.

കേസിൽ ആലപ്പുഴ കലവൂർ ലക്ഷ്മീനിവാസ് നിധിൻ രാജഗോപാൽ(24), ആലപ്പുഴ പാതിരപ്പിള്ളി കീഴത്ത് ജെയ്‌സൺ സെബാസ്റ്റ്യൻ(25), നെട്ടൂർ മുള്ളൻകുഴിയിൽ റോഷൻ ചാർളി(30), മരട് തട്ടത്തിൽ ജീവൻ ജയൻ(32), നെട്ടൂർ ശാന്തിവനം റോഡ് മാമ്പ്രക്കേരി വിജിത് വിജയൻ(33), മരട് കൊറ്റേഴത്ത് വർഗീസ് ജോൺ(24), കുമ്പളം കളപ്പുരയ്ക്കൽ ഫെബിൻ റാഫേൽ(34), കുണ്ടന്നൂർ ത്രിപ്പടത്ത് നിഷാദ് ഷാജി(21), കുണ്ടന്നൂർ പാറശ്ശേരി നിവിൻ ചന്ദ്രൻ(24), കുണ്ടന്നൂർ പാടത്തറ രാഹുൽ കൃഷ്ണ(25), കുമ്പളം കാർത്തിക ശങ്കരനാരായണൻ(35), കുമ്പളം വള്ളക്കാട്ട് സുജിത് സുധാകരൻ(32) സൗത്ത് പറവൂർ ചിറ്റേഴത്ത് പ്രമോദ് കുട്ടൻ(28), മരട് തുരുത്തി ടെംപിൾറോഡ് കല്ലറയ്ക്കൽ കെ.ജെ. ജെഫിൻ പീറ്റർ തുടങ്ങിയവരാണ് പൊലീസ് പിടിയിലായത്.

പ്രമോദ് കുട്ടൻ, കെ.ജെ ജെഫിൻ എന്നിവരെ പ്രതികളെ ഒളിച്ച് താമസിക്കാൻ സൗകര്യമൊരുക്കിയതിനാണ് പൊലീസ് പിടികൂടിയത്.