ഒത്തുതീർപ്പ് ചർച്ചയ്ക്കിടെ ലഹരി സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ യുവാവ് കൊലപ്പെട്ട സംഭവം : 14 പേർ പൊലീസ് പിടിയിൽ ; പിടിയിലായവരിൽ പ്രതികൾക്ക് ഒളിവിൽ താമസിക്കാൻ സൗകര്യമൊരുക്കിയവരും
സ്വന്തം ലേഖകൻ കൊച്ചി : ഒത്തു തീർപ്പ് ചർച്ചയ്ക്കിടെ ലഹരി സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ 14 പേർ പൊലീസ് പിടിയിൽ. ലഹരി സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ നെട്ടൂർ സ്വദേശി ഫഹദ് ഹുസൈൻ(19) ആണ് മരിച്ചത്. ഫഹദിനെ കൊലപ്പെടുത്തിയ സംഘത്തിലെ 12 പേരും പ്രതികൾക്ക് ഒളിവിൽ താമസിക്കുന്നതിന് സൗകര്യമൊരുക്കിയ രണ്ടു പേരുമാണ് പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ആരോഗ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി. വരും ദിവസങ്ങളിൽ കേസുമായി ബന്ധപ്പെട്ട് ഇവരെ ഉപയോഗിച്ച് തെളിവെടുക്കേണ്ടതിനും വാഹനങ്ങൾ കണ്ടെടുക്കുന്നതിനും മറ്റുമായി പ്രതികൾക്കായി കസ്റ്റഡി […]