കൊല്ലാട് കളത്തിക്കടവിൽ കൊടൂരാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു: ഒരു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി: മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ

കൊല്ലാട് കളത്തിക്കടവിൽ കൊടൂരാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു: ഒരു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി: മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കൊടൂരാറ്റിൽ കളത്തിക്കടവ് ഭാഗത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവാണ് മുങ്ങി മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒൻപതരയ്ക്ക് കൊല്ലാട് കളത്തിക്കടവിൽ കൊടൂരാറ്റിൽ ചുങ്കം ഭാഗത്തായിരുന്നു സംഭവം. ദിവാന് കവല മണ്ണഞ്ചേരിയിൽ ഹരിദാസിന്റെ മകൻ അമലാണ്(21) മരിച്ചത്. വെള്ളിയാഴ്ച രാത്രി 9.30-നായിരുന്നു സംഭവം. അമലും നാല് സുഹൃത്തുക്കളും ചേർന്ന് വെള്ളക്കിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. വെള്ളത്തിൽ നീന്തുന്നതിനിടെ അമലിനെ കാണാതായി.

തുടർന്ന് സുഹൃത്തുക്കൾ കരയ്ക്ക് കയറി ബഹളമുണ്ടാക്കിയതോടെ നാട്ടുകാർ ഓടിയെത്തി വെള്ളത്തിൽ ചാടി തിരച്ചിൽ നടത്തി. എന്നാൽ, അമലിനെ കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് അഗ്‌നിരക്ഷാ സേനാ അധികൃതരും ഈസ്റ്റ് പൊലീസും സ്ഥലത്ത് എത്തി തിരച്ചിൽ ആരംഭിച്ചു. രാത്രി വൈകി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കളത്തിക്കടവിലെ ആറിനു നടുവിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് അഗ്നിരക്ഷാ സേന മൃതദേഹം കണ്ടെത്തിയത്. തുടർന്ന് വള്ളത്തിൽ മൃതദേഹം കരയ്ക്ക് എത്തിച്ച ശേഷം അഗ്നിരക്ഷാ സേനയുടെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. ഈസ്റ്റ് പൊലീസ് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group