കൊല്ലാട് കളത്തിക്കടവിൽ കൊടൂരാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി: രാത്രിയിൽ തിരച്ചിൽ നടത്തി അഗ്നിരക്ഷാ സേന; യുവാവിനെ ഇതുവരെയും കണ്ടെത്താൻ സാധിച്ചില്ല

കൊല്ലാട് കളത്തിക്കടവിൽ കൊടൂരാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി: രാത്രിയിൽ തിരച്ചിൽ നടത്തി അഗ്നിരക്ഷാ സേന; യുവാവിനെ ഇതുവരെയും കണ്ടെത്താൻ സാധിച്ചില്ല

Spread the love
സ്വന്തം ലേഖകൻ
കോട്ടയം: കൊടൂരാറ്റിൽ കളത്തിക്കടവ് ഭാഗത്ത് കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. സുഹൃത്തുക്കൾക്കൊപ്പം വെള്ളിയാഴ്ച രാത്രി ഒൻപതരയ്ക്ക് കൊല്ലാട് കളത്തിക്കടവിൽ കൊടൂരാറ്റിൽ ചുങ്കം ഭാഗത്തായിരുന്നു സംഭവം.  ദിവാന് കവല മണ്ണഞ്ചേരിയിൽ ഹരിദാസിന്റെ മകൻ അമലിനെ(21)നെയാണ് കാണാതായത്. വെള്ളിയാഴ്ച രാത്രി 9.30-നായിരുന്നു സംഭവം. അമലും നാല് സുഹൃത്തുക്കളും ചേർന്ന് വെള്ളക്കിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. വെള്ളത്തിൽ നീന്തുന്നതിനിടെ അമലിനെ കാണാതായി. തുടർന്ന് സുഹൃത്തുക്കൾ കരയ്ക്ക് കയറി ബഹളമുണ്ടാക്കിയതോടെ നാട്ടുകാർ ഓടിയെത്തി വെള്ളത്തിൽ ചാടി തിരച്ചിൽ നടത്തി. എന്നാൽ, അമലിനെ കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് അഗ്നിരക്ഷാ സേനാ അധികൃതരും ഈസ്റ്റ് പൊലീസും സ്ഥലത്ത് എത്തി തിരച്ചിൽ ആരംഭിച്ചു. എന്നാൽ, ഇതുവരെയും കുട്ടിയെപ്പറ്റി കൃത്യമായ വിവരം ലഭിച്ചിട്ടില്ല. രാത്രി വൈകിയും ഇവിടെ തിരച്ചിൽ തുടരുകയാണ്. ഈസ്റ്റ് പൊലീസും വൻ ജനക്കൂട്ടവും പ്രദേശത്തുണ്ട്.