ഉറങ്ങാൻ കിടന്ന പതിമൂന്നുകാരി ഹൃ​ദയാഘാതം മൂലം മരിച്ചു;  ശ്വാസതടസമനുഭവപ്പെട്ടതിനെത്തുടർന്ന് മാതാപിതാക്കൾ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം; പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടി നാട്

ഉറങ്ങാൻ കിടന്ന പതിമൂന്നുകാരി ഹൃ​ദയാഘാതം മൂലം മരിച്ചു; ശ്വാസതടസമനുഭവപ്പെട്ടതിനെത്തുടർന്ന് മാതാപിതാക്കൾ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം; പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടി നാട്

Spread the love

സ്വന്തം ലേഖകൻ

ഹൈദരാബാദ്: ഉറങ്ങാൻ കിടന്ന പതിമൂന്നുകാരി ഹൃ​ദയാഘാതം മൂലം മരിച്ചു. തെലങ്കാനയിലെ മഹബൂബാബാദിലെ മാരിപേഡ മണ്ഡലത്തിലെ അബ്ബായിപാലം സ്വദേശിനിയായ ബോദ ശ്രാവന്തിയാണ് മരിച്ചത്.

ആറാം ക്ലാസ് വിദ്യാർഥിനിയായ ബോഡ ശ്രാവന്തിക്ക് വ്യാഴാഴ്ച രാത്രി ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. തുടർന്ന് ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകുന്നതിന് മുമ്പു തന്നെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി ഉറങ്ങി ഏതാനും മണിക്കൂറുകൾക്ക് ശേഷം പുലർച്ചെ 12.30ഓടെ പെൺകുട്ടി ഉണർന്നു. ശ്വാസതടസവും നെഞ്ചുവേദനയും അനുഭവപ്പെടുന്നതായി അവൾ അമ്മൂമ്മയോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോക്ടറെ കാണിക്കാൻ വീട്ടുകാർ ഓട്ടോ വിളിക്കുകയും ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുകയും ചെയ്തെങ്കിലും പുലർച്ചെ ഒരു മണിയോടെ അവൾ മരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ അമ്മാവൻ സിപിആർ നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. കർഷകരായ ബോഡ ലകപതി- ബോഡ വസന്ത ദമ്പതികളുടെ രണ്ടാമത്തെ മകളായിരുന്നു ശ്രാവന്തി.