മരിച്ചയാളുടെ മൃതദ്ദേഹം പാടത്ത് ഉപേക്ഷിച്ച നിലയിൽ ;വ്യാപാരി അറസ്റ്റിൽ

മരിച്ചയാളുടെ മൃതദ്ദേഹം പാടത്ത് ഉപേക്ഷിച്ച നിലയിൽ ;വ്യാപാരി അറസ്റ്റിൽ

Spread the love

 

തൃശൂർ: കാറിടിച്ച് മരിച്ചയാളുടെ മൃതദ്ദേഹം പാടത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തൃശൂരിലെ സ്വർണ വ്യാപാരി വിശാൽ (40) ആണ് അറസ്റ്റിലായത്.

ഞായറാഴ്ചയാണു പാലക്കാട് സ്വദേശി രവി (55), വിശാലിന്റെ വീടിനു മുന്നിൽവച്ച് കാറിടിച്ചു മരിച്ചത്. പെട്ടന്ന് എന്ത് ചെയ്യണമറിയാതെ  സാഹചര്യത്തിലാണ് പ്രതി ഇങ്ങനെ ചെയ്തതെന്ന് പോലീസിന് മൊഴി നൽകി.  കൊലപാതക കുറ്റം ചുമത്തിയാണ് പ്രതിയെ പോലീസ് അറസ്റ്റ്  ചെയ്യതത്.

പാടുത്ത് നിന്ന് കണ്ടെടുത്ത മൃതദ്ദേഹം പോസ്റ്റ് മാർട്ടത്തിന് വിധേയമാക്കിയ പ്പോഴാണ് കാറിടിച്ച് മരിച്ചതാണെന്ന് വ്യക്തമായത്.  അതേ സമയം ആ വഴിയിലൂടെ സഞ്ചരിച്ച  എല്ലാ വാഹാനങ്ങളുടെയും സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിശേഷം വഴിയിലൂടെ സഞ്ചരിച്ച കാറുടമകളെയും ചോദ്യം ചെയ്യലിന് വിധേയമാക്കിയപ്പോഴാണ്  വിശാൽ കുറ്റസമ്മതം  നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മദ്യപ്പിച്ച് വഴിയിൽ കിടന്ന രവിയെ താൻ കണ്ടില്ലെന്നും അറിയാതെയാണ് കാറ് കയറി മരണപ്പെട്ടതെന്നും പോലീസിനോട് വിശാൽ പറഞ്ഞു.  എന്ത് ചെയ്യണമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ് പാടത്ത് കൊണ്ട് ഉപക്ഷിച്ചതെന്ന് വിശാൽ പറഞ്ഞു. കുറ്റകൃതത്തിന് കൂട്ടു നിന്ന വിശാലിന്റെ കുടുംബാംഗങ്ങളെ ജാമ്യത്തിൽ വിട്ടയച്ചു.