മുൻമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ പി സിറിയക് ജോൺ അന്തരിച്ചു

മുൻമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ പി സിറിയക് ജോൺ അന്തരിച്ചു

സ്വന്തം ലേഖകൻ

കോഴിക്കോട്: മുൻമന്ത്രിയും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ പി സിറിയക് ജോൺ‌ അന്തരിച്ചു. 90 വയസായിരുന്നു. കരുണാകരൻ മന്ത്രിസഭയിൽ കൃഷി, മൃ​ഗസംരക്ഷണ വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്.

കൽപ്പറ്റ നിയമസഭാമണ്ഡലത്തിൽ നിന്നും നാലാം കേരളനിയമസഭയിലും, തിരുവമ്പാടിയിൽ നിന്നും അഞ്ച്, ആറ്, ഏഴ് നിയമസഭകളിലും അംഗമായി. പിന്നീട് 1996ലും 2001​ലും തോ​റ്റ​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഹകരണമേഖല സംഘടനാ രംഗത്ത് വളരെനാൾ പ്രവർത്തിച്ച ജോൺ താ​മ​ര​ശ്ശേ​രി സ​ർ​വി​സ്​ സ​ഹ​ക​ര​ണ ബാ​ങ്ക്​ പ്ര​സി​ഡ​ൻ​റ്​​, കേരള സംസ്ഥാന മാർക്കറ്റിങ് സഹകരണ ഫെഡറേഷൻ പ്രസിഡന്റ്, ഇന്ത്യൻ റബ്ബർ ബോർഡംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.

കെ.പി.സി.സി., കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗം കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിരുന്നു. അന്നക്കുട്ടിയാണ് ഭാര്യ, അഞ്ച് മക്കളാണ്.