പ്രസവം നിര്‍ത്തിയിട്ടും കുഞ്ഞിന് ജന്മം നല്‍കി ; ശസ്ത്രക്രിയ സമയത്തുണ്ടായ അപാകത ; നഷ്ടപരിഹാരം വേണമെന്ന 39-കാരിയുടെ ആവശ്യം നിരസിച്ച്‌ ഹൈക്കോടതി

പ്രസവം നിര്‍ത്തിയിട്ടും കുഞ്ഞിന് ജന്മം നല്‍കി ; ശസ്ത്രക്രിയ സമയത്തുണ്ടായ അപാകത ; നഷ്ടപരിഹാരം വേണമെന്ന 39-കാരിയുടെ ആവശ്യം നിരസിച്ച്‌ ഹൈക്കോടതി

സ്വന്തം ലേഖകൻ

കൊച്ചി: പ്രസവാനന്തര വന്ധ്യംകരണ (പിപിഎസ്) ശസ്ത്രക്രിയയ്ക്ക് വിധേയമായ ശേഷവും അഞ്ചാമത്തെ കുഞ്ഞിന് ജന്മം നല്‍കിയതിനാല്‍ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് 39-കാരി നല്‍കിയ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി തള്ളി.

ചില അസാധാരണമായ കേസുകളില്‍ പിപിഎസ് സര്‍ജറിക്ക് ശേഷവും ഗര്‍ഭധാരണത്തിനുള്ള സാധ്യതയുണ്ടെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് സി എസ് സുധ നഷ്ടപിഹാരം വേണമെന്ന ആവശ്യം നിരസിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കീഴ്കോടതി ആവശ്യം നിരസിച്ചതിെന തുടര്‍ന്നാണ് ഹൈക്കോടതിയില്‍ യുവതി അപ്പീല്‍ നല്‍കിയത്. പിപിഎസ് ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷം തന്റെ അഞ്ചാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ച്‌ പ്രസവിച്ചു. ശസ്ത്രക്രിയ സമയത്തുണ്ടായ അപാകതയാണ് വീണ്ടും ഗര്‍ഭം ധരിക്കാനിടയാക്കിയതെന്നും അതിനാല്‍ നഷ്ടപരിഹാരം വേണമെന്നുമായിരുന്നു ഹര്‍ജിക്കാരിയുടെ ആവശ്യം. സര്‍ക്കാര്‍ ആശുപത്രിയിലാണ് ശസ്ത്രക്രിയയ്ക്ക് വിധേയമായത്.

എന്നാല്‍ നിരവധി വന്ധ്യംകരണ ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ടെന്നും ഇത്തരം സംഭവം ആദ്യമാണെന്നും ഡോക്ടര്‍ കോടതിയെ അറിയിച്ചു. അതീവ ശ്രദ്ധയോടെയാണ് താന്‍ ജോലി ചെയ്തതെന്നുമായിരുന്നു ഡോക്ടറുടെ വാദം. വന്ധ്യംകരണ ശസ്ത്രക്രിയകളില്‍ പരാജയപ്പെടാനുള്ള അപൂര്‍വ സാധ്യതയെക്കുറിച്ചും ഡോക്ടര്‍ കോടതിയെ അറിയിച്ചു.

ശസ്ത്രക്രിയ നടത്തുന്നതിന് മുൻപ് ഹര്‍ജിക്കാരെ അപൂര്‍വ്വ സാഹചര്യങ്ങളില്‍ പരാജയപ്പെടാനുള്ള സാധ്യതയെക്കുറിച്ചും ബോധിപ്പിച്ചിരുന്നതായി ഡോക്ടര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. തുടര്‍ന്നാണ് സമാനമായ കേസുകളില്‍ ഹൈക്കോടതിയുടെ തന്നെ മുൻവിധികളും പരിഗണിച്ച്‌ ആവശ്യം നിരസിച്ചത്.