നടിയും സംഗീതജ്ഞയുമായ ആർ.സുബ്ബലക്ഷ്മി അന്തരിച്ചു

നടിയും സംഗീതജ്ഞയുമായ ആർ.സുബ്ബലക്ഷ്മി അന്തരിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം :നടിയും സംഗീതജ്ഞയുമായ ആർ.സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസ്സായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. മുത്തശ്ശി വേഷങ്ങളിലൂടെയാണു ജനശ്രദ്ധ നേടിയത്.

ചെ​റു​പ്പം മു​ത​ൽ ക​ലാ​രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു. 1951 ല്‍ ​ഓ​ള്‍ ഇ​ന്ത്യ റേ​ഡി​യോ​യി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. തെ​ന്നി​ന്ത്യ​യി​ലെ ഓ​ള്‍ ഇ​ന്ത്യ റേ​ഡി​യോ​യി​ലെ ആ​ദ്യ വ​നി​താ ക​മ്പോ​സ​റാ​യി​രു​ന്നു. ജോ​ലി​യി​ൽ​നി​ന്നു റി​ട്ട​യ​ർ ചെ​യ്ത ശേ​ഷം ഒ​രു പ​ര​സ്യ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് കാ​മ​റ​യു​ടെ മു​ന്നി​ലെ​ത്തു​ന്ന​ത്. ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യ്ത ന​ന്ദ​നം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് തു​ട​ക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കല്യാണരാമന്‍, നന്ദനം, തിളക്കം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ പരിചയമുള്ള മുത്തശ്ശിയാണ് നടി സുബ്ബലക്ഷ്മി. 27 വർഷക്കാലം സംഗീതാധ്യാപികയായി ജോലി നോക്കിയ സുബ്ബലക്ഷ്മി സിനിമയിലൂടെ പ്രേക്ഷകര്‍ക്കു പ്രിയങ്കരിയായി മാറി. സിനിമാ സീരിയല്‍ നടിയായ താര കല്യാണിന്റെ അമ്മകൂടിയാണ് സുബ്ബലക്ഷ്മി.