രാമനാഥപുരം കടന്നപ്പോൾ ശക്തി കുറഞ്ഞ് തീവ്ര ന്യൂനമർദമായി മാറി ; ബുറേവി ഇന്ന് ഉച്ചയോടെ കേരളത്തിലെത്തുക ന്യൂനമർദമായി : തെക്കൻ കേരളത്തിൽ അതിശക്തമായ മഴയെന്ന് മുന്നറിയിപ്പ്

രാമനാഥപുരം കടന്നപ്പോൾ ശക്തി കുറഞ്ഞ് തീവ്ര ന്യൂനമർദമായി മാറി ; ബുറേവി ഇന്ന് ഉച്ചയോടെ കേരളത്തിലെത്തുക ന്യൂനമർദമായി : തെക്കൻ കേരളത്തിൽ അതിശക്തമായ മഴയെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ആശങ്കയ്‌ക്കൊടുവിൽ ബുറെവി ശക്തി കുറഞ്ഞ ഒരു അതിതീവ്ര ന്യൂനമർദമായി. കേരള തീരത്തേക്ക് എത്തുമ്പോൾ ശക്തികുറഞ്ഞ ന്യൂനമർദമായി ബുറേവി മാറും. വേഗത 30 മുതൽ 40 കിലോമീറ്ററായി മാറുമെന്ന് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇതിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴപെയ്യാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പിലുണ്ട്. എന്നാൽ പ്രവചിക്കപ്പെട്ടതിലും കുറഞ്ഞ കരത്തോടെയാണ് കാറ്റ് കേരളത്തിന്റെ കര തൊടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് പൊന്മുടി വർക്കല ആറ്റിങ്ങൽ മേഖലയിലൂടെയാകും കാറ്റിന്റെ സഞ്ചാരപഥം ഇപ്പോൾ പ്രവചിക്കപ്പെട്ടിരിക്കുന്നത്. നേരത്തെ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട കാറ്റ് ശ്രീലങ്കയിൽ വച്ച് കര തൊട്ടിരുന്നു.

തമിഴ്‌നാട് രാമനാഥപുരത്തിനടുത്ത് വെച്ച് ശക്തി കുറഞ്ഞ് ഒരു തീവ്ര ന്യൂനമർദമായി മാറിയിട്ടുണ്ട്. മാന്നാർ കടലിടുക്കിൽ എത്തിയ ചുഴലിക്കാറ്റ് കഴിഞ്ഞ ആറ് മണിക്കൂറായി മണിക്കൂറിൽ ഒൻപത് കിലോമീറ്റർ വേഗതയിൽ പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചാണ് രാമനാഥപുരം കടന്നു.

തിരുവനന്തപുരം ജില്ലയുടെ വടക്കുകിഴക്കൻ മേഖലയിലൂടെ ന്യൂനമർദം അറബിക്കടലിലെത്തും. ഈ സാഹചര്യത്തിൽ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയുണ്ട്. രാമനാഥപുരം, തൂത്തുക്കുടി ജില്ലകളിലൂടെ കരയിലേക്ക് പ്രവേശിക്കുമ്പോൾ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ ഏകദേശം 50 മുതൽ 60 കിമീ വരെയും ചില അവസരങ്ങളിൽ 70 കി.മീ. വരെയും ആയിരിക്കും

അതിതീവ്ര ന്യൂനമർദം തമിഴ്‌നാട്ടിലൂടെ സഞ്ചരിച്ച് കൂടുതൽ ദുർബലമായി ഒരു ന്യൂനമർദമായി മാറി കേരളത്തിലേക്ക് പ്രവേശിക്കുമ്‌ബോൾ മണിക്കൂറിൽ ഏകദേശം 30 മുതൽ 40 കിലോ മീറ്റർ വേഗതയാണ് പ്രതീക്ഷിക്കുന്നത്.

അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. വിലക്ക് എല്ലാതരം മൽസ്യബന്ധന യാനങ്ങൾക്കും ബാധകമായിരിക്കും.

തിരുവനന്തപുരം മുതൽ എറണാകുളം വരെ ജില്ലകളിൽ കാറ്റിനു സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒാറഞ്ച് അലേർട്ടും തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ശക്തമായ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.