play-sharp-fill

രാമനാഥപുരം കടന്നപ്പോൾ ശക്തി കുറഞ്ഞ് തീവ്ര ന്യൂനമർദമായി മാറി ; ബുറേവി ഇന്ന് ഉച്ചയോടെ കേരളത്തിലെത്തുക ന്യൂനമർദമായി : തെക്കൻ കേരളത്തിൽ അതിശക്തമായ മഴയെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ആശങ്കയ്‌ക്കൊടുവിൽ ബുറെവി ശക്തി കുറഞ്ഞ ഒരു അതിതീവ്ര ന്യൂനമർദമായി. കേരള തീരത്തേക്ക് എത്തുമ്പോൾ ശക്തികുറഞ്ഞ ന്യൂനമർദമായി ബുറേവി മാറും. വേഗത 30 മുതൽ 40 കിലോമീറ്ററായി മാറുമെന്ന് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴപെയ്യാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പിലുണ്ട്. എന്നാൽ പ്രവചിക്കപ്പെട്ടതിലും കുറഞ്ഞ കരത്തോടെയാണ് കാറ്റ് കേരളത്തിന്റെ കര തൊടുന്നത്. സംസ്ഥാനത്ത് പൊന്മുടി വർക്കല ആറ്റിങ്ങൽ മേഖലയിലൂടെയാകും കാറ്റിന്റെ സഞ്ചാരപഥം ഇപ്പോൾ പ്രവചിക്കപ്പെട്ടിരിക്കുന്നത്. നേരത്തെ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട […]

ശ്രീലങ്കയിൽ നാശം വിതച്ച് ബുറേവി : മധ്യകേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത ; നാല് ജില്ലകളിൽ റെഡ് അലേർട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം : ശ്രീലങ്കയിൽ നാശംവിതച്ച് ബുറേവി ചുഴലിക്കാറ്റ്. ശ്രീലങ്കയിൽ ചുഴലിക്കാറ്റിൽ നിരവധി വീടുകൾ തകർന്നു. 75000 പേരെയാണ് ഇതുവരെ മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. ചുഴലിക്കാറ്റിന് പുറമെ വെള്ളപ്പൊക്ക ഭീഷണിയും ഇവിടെ നിലനിൽക്കുന്നുണ്ട്. കേരളത്തിലും ചുഴലിക്കാറ്റിന്റെ ആശങ്ക നിലനിൽക്കുന്നുണ്ട്. ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മധ്യകേരളത്തിലും കനത്ത മഴക്ക് സാധ്യത. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ബുറെവി ചുഴലിക്കാറ്റ് രാത്രിയിലാണ് ശ്രീലങ്കൻ തീരം തൊട്ടത്. ഇന്ന് രാവിലെയോടെ ഗൾഫ് ഓഫ് മാന്നാർ വഴി കന്യാകുമാരി തീരത്ത് എത്തുമെന്നാണ് പ്രവചനം. പാമ്പൻ […]