സി.എസ്.ഐ.മധ്യകേരള മഹായിടവകയ്ക്ക് പുതിയ നേതൃത്വം

സി.എസ്.ഐ.മധ്യകേരള മഹായിടവകയ്ക്ക് പുതിയ നേതൃത്വം

സ്വന്തം ലേഖകൻ

കോട്ടയം: സി.എസ്.ഐ.മധ്യകേരള മഹായിടവകയ്ക്ക് പുതിയ നേതൃത്വം .

സി.എസ്.ഐ.മധ്യകേരള മഹായിടവകയുടെ ട്രഷററായി റവ.ഡോ: ഷാജൻ എ. ഇടിക്കുള,, വൈദിക സെക്രട്ടറിയായി റവ. നെൽസൺ ചാക്കോ, അത് മായ സെക്രട്ടറിയായി ജേക്കബ് ഫിലിപ്പ് കല്ലുമല ,രജിസ്ട്രാറായി ഫിലിപ്പ് എം. വറുഗീസ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ഹോളി ട്രിനിറ്റി സി.എസ്.ഐ.കത്തീഡ്രലിൽ ബിഷപ്പ് ഡോ: മലയിൽ സാബു കോശി ചെറിയാൻ്റെ അധ്യക്ഷതയിൽ നടന്ന മഹായിടവക കൗൺസിൽ സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

വിവിധ ഇടവകകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കൗൺസിൽ അംഗങ്ങളും വൈദികരും പങ്കെടുത്തു.