അദ്ധ്യാപകനുമായുള്ള രഹസ്യ ചാറ്റിങ്ങ് വീട്ടുകാർ കണ്ടു: എട്ടാം ക്ലാസുകാരി ജീവനൊടുക്കി

അദ്ധ്യാപകനുമായുള്ള രഹസ്യ ചാറ്റിങ്ങ് വീട്ടുകാർ കണ്ടു: എട്ടാം ക്ലാസുകാരി ജീവനൊടുക്കി

Spread the love

തേർഡ് ഐ ക്രൈം

കൊച്ചി: ഓൺലൈൻ ക്ലാസുകൾ വിദ്യാർത്ഥികൾക് പല രീതിയിലാണ് വില്ലനാകുന്നത്. ഏറ്റവും ഒടുവിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരമാണ്. എട്ടാം ക്ലാസുകാരി ആത്മഹത്യ ചെയ്തത് അധ്യാപകനുമായുള്ള ചാറ്റ് വീട്ടില്‍ അറിഞ്ഞതിനെത്തുടര്‍ന്നെന്ന പൊലീസ് റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന്. ക​​​ള​​​നാ​​​ട് വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സി​​​ന​​​ടു​​​ത്തെ സ​​​യ്യി​​​ദ് മ​​​ന്‍​സൂ​​​ര്‍ ത​​​ങ്ങ​​​ള്‍-​​​ഷാ​​​ഹി​​​ന ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ള്‍ സ​​​ഫ ഫാ​​​ത്തി​​​മ (13)യാണ് തൂങ്ങി മരിച്ചത്. സഫയെ ഉ​​ട​​ന്‍ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ന്‍ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.

കാസര്‍കോട് ദേളിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു സഫ. സ്‌കൂളിലെ അധ്യാപകനായ ഉസ്മാന്‍ മകളുമായി സാമൂഹ്യ മാധ്യമം വഴി ചാറ്റ് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട പിതാവ് സ്‌കൂള്‍ ഓഫീസിലെത്തി പ്രിന്‍സിപ്പലിന് പരാതി നല്‍കി. ഈ വിവരം വീട്ടുകാര്‍ സഫയോട് പറഞ്ഞിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ രാത്രിയോടെ സഫ വിവരം അറിഞ്ഞു. ആരോപണ വിധേയനായ അധ്യാപകന്‍ തന്നെ ഈ വിവരം സഫയോട് പറഞ്ഞതാവാമെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. സഫ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കസ്റ്റിഡിയിലെടുത്ത് സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്.

മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നതിലൂടെ കൃത്യമായ വിവരം ലഭിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് മേല്‍പ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.