എന്തിനാമ്മേ എന്നെ വിട്ടിട്ട് അച്ഛൻ്റെയടുത്തേയ്ക്ക് പോയത്;ഉപ്പും മുളകും താരം ലച്ചു വിൻ്റെ അമ്മയുടെ സംസ്കാര ചടങ്ങിൽ വികാരനിർഭര രംഗങ്ങൾ; ചോറ്റാനിക്കര ശാന്തിതീരത്ത് ഭാഗ്യലക്ഷ്മിയുടെ സംസ്കാരം നടത്തി

എന്തിനാമ്മേ എന്നെ വിട്ടിട്ട് അച്ഛൻ്റെയടുത്തേയ്ക്ക് പോയത്;ഉപ്പും മുളകും താരം ലച്ചു വിൻ്റെ അമ്മയുടെ സംസ്കാര ചടങ്ങിൽ വികാരനിർഭര രംഗങ്ങൾ; ചോറ്റാനിക്കര ശാന്തിതീരത്ത് ഭാഗ്യലക്ഷ്മിയുടെ സംസ്കാരം നടത്തി

Spread the love

സ്വന്തം ലേഖകൻ

എറണാകുളം: എന്തിനാമ്മേ എന്നെ വിട്ടിട്ടു പോയത്. എന്റെ കാര്യം അമ്മയ്ക്കറിയാവുന്നതല്ലെ.. ഇത്ര വേഗം അച്ഛന്റെ അടുത്തേക്ക് പോയതെന്തിനാമ്മേ… ഇനി എനിക്കാരുണ്ടമ്മേ.. ഉപ്പും മുളകും താരം ജൂഹി രുസ്തഗി(ലച്ചു) കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരണപ്പെട്ട മാതാവ് ഭാഗ്യലക്ഷ്മിയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞത് കണ്ടു നിന്നവരുടെ കണ്ണു നിറയിച്ചു.

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമാര്‍ട്ടം നടത്തിയ ശേഷം കുടുംബവീടായ ചോറ്റാനിക്കര കുരീക്കാട് ഉദയാക്കവലയിലെ കൊച്ചുവീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോഴാണ് ജൂഹി അടക്കാനാവാത്ത ദുഃഖത്തില്‍ പൊട്ടിക്കരഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമ്മയുടെ നിശ്ചലമായ ശരീരത്തില്‍ ഏറെ നേരം കെട്ടിപിടിച്ചു കരഞ്ഞു. ബന്ധുക്കള്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പലതും പറഞ്ഞ് വിങ്ങിപ്പൊട്ടുകയായിരുന്നു.

ഉപ്പും മുളകിലെ അഭിനേതാക്കളായ നിഷാ സാരംഗും അല്‍സാബിത്തും(കേശു) എത്തിയിരുന്നു. അന്ത്യ കര്‍മ്മങ്ങള്‍ നടത്തിയ ശേഷം മൃതദേഹം ചോറ്റാനിക്കര ശാന്തിതീരം ശ്മശാനത്തില്‍ സംസ്‌ക്കരിച്ചു. ഉച്ച കഴിഞ്ഞ് 3 മണിയോടെയായിരുന്നു സംസ്‌ക്കാരം.
നിരവധിപേര്‍ ഭാഗ്യലക്ഷ്മിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കുവാനായെത്തി.

കഴിഞ്ഞ ദിവസം കാക്കനാട്ടെ ഫ്ളാറ്റില്‍ നിന്നും കുടുംബ വീട്ടിലേക്ക് മകനൊപ്പം വരവെയാണ് പകല്‍ 11.45ന് ഇരുമ്ബനം സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ എച്ച്‌.പി.സി.എല്ലിനു മുന്നില്‍ വച്ച്‌ ഇരുചക്രവാഹനത്തിനുപിന്നില്‍ പിന്നാലെ വന്ന കുടിവെള്ള ടാങ്കര്‍ ഇടിച്ചിടുന്നത്. തെറിച്ചുവീണ ഭാഗ്യലക്ഷ്മിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്.

ഭാഗ്യലക്ഷ്മി സംഭവസ്ഥലത്തുവച്ച്‌ തന്നെ മരിച്ചു. മകന്‍ ചിരാഗ് രുസ്തഗിക്ക് നിസ്സാര പരിക്കേല്‍ക്കുകയും ചെയ്തു.

ഉപ്പും മുളകും പരമ്ബരയിലൂടെ ശ്രദ്ധ നേടിയ നടി ജൂഹി റുസ്തഗി പലപ്പോഴും അമ്മയെ കുറിച്ച്‌ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ബിസിനസുകാരനായ രഘുവീര്‍ ശരണ്‍ റുസ്തഗി ആണ് ഭര്‍ത്താവ്. അദ്ദേഹം നേരത്തെ അന്തരിച്ചിരുന്നു. ചോറ്റാനിക്കര സ്വദേശിയാണ് ഭാഗ്യലക്ഷ്മി. എന്‍ജിനീയറാണ് മകനായ ചിരാഗ്. ഭര്‍ത്താവിന്റെ മരണ ശേഷം മക്കളുടെ ഏക ആശ്രയമായിരുന്നു ഭാഗ്യലക്ഷ്മി.

അച്ഛന്റെ മരണശേഷം ജൂഹിക്കും സഹോദരന്‍ ചിരാഗിനും കരുത്തായത് അമ്മ ഭാഗ്യലക്ഷ്മിയായിരുന്നു. കുടുംബത്തെക്കുറിച്ച്‌ പല അഭിമുഖങ്ങളിലും ജൂഹി മനസ്സ് തുറന്നിട്ടുണ്ട്. ബിസിനസ് ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയ രാജസ്ഥാന്‍ സ്വദേശിയായ രഘുവീര്‍ ശരണ്‍ രുസ്തഗി കേരളത്തോടുമുള്ള ഇഷ്ടം കൊണ്ട് മലയാളിയെ വിവാഹം ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു.

ചോറ്റാനിക്കര സ്വദേശി ഭാഗ്യലക്ഷ്മിയെ ജീവിതസഖിയാക്കി അദ്ദേഹം ആഗ്രഹം സഫലമാക്കി. ജൂഹി ഒരു നടി ആകണമെന്ന് അച്ഛന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അതു യാഥാര്‍ഥ്യമാകും മുമ്പ് അദ്ദേഹം ലോകത്തോട് വിട പറഞ്ഞു. എങ്കിലും അമ്മ ഭാഗ്യലക്ഷ്മി മക്കള്‍ക്ക് തണലൊരുക്കി ജീവിതം മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി ഭാഗ്യലക്ഷ്മിയുടെ വിയോഗം