ആദ്യമായി ലോകകപ്പ്‌ സന്നാഹ മത്സരത്തിന്‌ വേദിയായ കേരളം ക്രിക്കറ്റ്‌ ആവേശത്തില്‍. വെള്ളിയാഴ്‌ച നടക്കുന്ന ആദ്യ മത്സരത്തിനായി കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ്‌ രാജ്യാന്തര സ്‌റ്റേഡിയം സജ്‌ജമായി.

ആദ്യമായി ലോകകപ്പ്‌ സന്നാഹ മത്സരത്തിന്‌ വേദിയായ കേരളം ക്രിക്കറ്റ്‌ ആവേശത്തില്‍. വെള്ളിയാഴ്‌ച നടക്കുന്ന ആദ്യ മത്സരത്തിനായി കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ്‌ രാജ്യാന്തര സ്‌റ്റേഡിയം സജ്‌ജമായി.

Spread the love

സ്വന്തം ലേഖകൻ 

തിരുവന്തപുരം : ലോകകപ്പ് ക്രിക്കറ്റ് സന്നാഹമത്സരങ്ങള്‍ക്ക് നാളെ തുടക്കമാവും. കാര്യവട്ടം അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടും.

ആദ്യമായി ലോകകപ്പ്‌ സന്നാഹ മത്സരത്തിന്‌ വേദിയായ കേരളം ക്രിക്കറ്റ്‌ ആവേശത്തില്‍. വെള്ളിയാഴ്‌ച നടക്കുന്ന ആദ്യ മത്സരത്തിനായി കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ്‌ രാജ്യാന്തര സ്‌റ്റേഡിയം സജ്‌ജമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാര്യവട്ടത്തെ സന്നാഹമത്സരം ഒക്ടോബര്‍ മൂന്നിനാണ്. അന്ന് ഇന്ത്യ നെതര്‍ലെന്‍ഡിനെ നേരിടും. ലോകകപ്പിനു മുന്നോടിയായുള്ള നാല് മത്സരങ്ങളാണ് തിരുവനന്തപുരത്ത് നടക്കുന്നത്. 30ന് ഓസ്‌ട്രേലിയയും നെതര്‍ലന്‍ഡും ഒക്ടോബര്‍ രണ്ടിന് ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും തമ്മിലാണ് മറ്റു മത്സരങ്ങള്‍. പകലും രാത്രിയുമായാണ് എല്ലാ മത്സരങ്ങളും. ദക്ഷിണാഫ്രിക്കയുടേയും അഫ്ഗാന്റെയും ടീമംഗങ്ങള്‍ ഇന്നലെ കാര്യവട്ടത്ത് പരിശീലനത്തിനിറങ്ങി

ഒക്ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെ ഇന്ത്യയിലെ പത്ത് സ്റ്റേഡിയങ്ങളിലാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്.

കായികപ്രേമികളുടെ അഭ്യര്‍ഥന മാനിച്ചാണ്‌ നികുതി പൂര്‍ണമായി ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന്‌ മന്ത്രി പറഞ്ഞു. കേരളാ ക്രിക്കറ്റ്‌ അസോസിയേഷനും നിരക്ക്‌ ഇളവ്‌ ആവശ്യപ്പെട്ട്‌ അപേക്ഷ നല്‍കിയിരുന്നു. കൂടുതല്‍ പേര്‍ക്ക്‌ കളി ആസ്വദിക്കാനും, കാര്യവട്ടത്തേക്ക്‌ കൂടുതല്‍ മത്സരങ്ങളെത്താനും തീരുമാനം സഹായകരമാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.