കൊച്ചിയില്‍ വിവരാവകാശ പ്രവര്‍ത്തകന് നേരെ നാലംഗ സംഘത്തിന്റെ ആക്രമണം; കൈയും കാലും അടിച്ചൊടിച്ചു

കൊച്ചിയില്‍ വിവരാവകാശ പ്രവര്‍ത്തകന് നേരെ നാലംഗ സംഘത്തിന്റെ ആക്രമണം; കൈയും കാലും അടിച്ചൊടിച്ചു

 

സ്വന്തം ലേഖിക

കൊച്ചി: കൊച്ചിയില്‍ വിവരാവകാശ പ്രവര്‍ത്തകന്‍ കെ ടി ചെഷയറിനെതിരെ ആക്രമണം. നാലംഗ സംഘമാണ് വിവരാവകാശ പ്രവര്‍ത്തകൻ കെ ടി ചെഷയറിനെ ആക്രമിച്ചത്.

തൃപ്പൂണിത്തുറ കണിയാമ്പുഴ പാലത്തിന് സമീപത്ത് വെച്ചാണ് ആക്രമണം നടന്നത്. പരുക്കേറ്റ ചെഷയറിനെ തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അദ്ദേഹത്തിന്റെ കാലിൻ്റെയും കൈയ്യുടെയും എല്ലുകള്‍ ആക്രമണത്തിനിടയിൽ ഒടിഞ്ഞു. സംഭവത്തില്‍ ഹില്‍പാലസ് പൊലീസ് വധശ്രമത്തിന് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.