ഉൾക്കാഴ്ചയുടെ പെൺകുതിപ്പ് !!!! കാഴ്ച പരിമിതരുടെ ടി 20 ദേശീയ ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിന്റെ വനിതാ ടീമിന് ജയം;ദേശീയ ടൂര്‍ണമെന്റില്‍ വനിതാ ക്രിക്കറ്റ് ടീം നേടുന്ന ആദ്യത്തെ ജയം
സ്വന്തം ലേഖകൻ
ബെംഗലൂരു :ബംഗലൂരുവില്‍ നടക്കുന്ന കാഴ്ച പരിമിതരായ വനിതകളുടെ ടി 20 ദേശീയ ക്രിക്കറ്റ് മത്സരത്തില്‍ കേരളം തമിഴ്‌നാടിനെ ഒന്‍പത് വിക്കറ്റിന് പരാജയപ്പെടുത്തി.
ആദ്യം ബാറ്റ് ചെയ്ത തമിഴ്‌നാട് നിശ്ചിത 18 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം 16.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
ദേശീയ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ തുടങ്ങിയതിന് ശേഷം വനിതാ ക്രിക്കറ്റ് ടീം നേടുന്ന ആദ്യത്തെ ജയം ആണിത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജംശീല 63(41), സാന്ദ്ര 53(51) എന്നിവരുടെ മികച്ച ബാറ്റിംഗാണ് കേരളത്തിന്റെ ജയം അനായാസമാക്കിയത്.സാന്ദ്രയാണ് കളിയിലെ താരം.
ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും റെക്കോര്‍ഡ് കൂട്ടുകെട്ടാണ് (137) നേടിയത്. അസമുമായിട്ടുള്ള മത്സരത്തില്‍ ജയിച്ചാല്‍ കേരളത്തിന് സെമി ഫൈനലില്‍ കടക്കാനാവും.
Third Eye News Live
0
Tags :