ഷാലിമാര്‍- തിരുവനന്തപുരം എക്പ്രസ് ട്രെയിനില്‍  ലഹരി മരുന്ന് പിടികൂടി; കണ്ടെടുത്തത് 1.75 കോടി രൂപയുടെ ചരസ് ; പ്രതികൾ ബാഗ് ഉപേക്ഷിച്ച് കടന്നതായി  സൂചന

ഷാലിമാര്‍- തിരുവനന്തപുരം എക്പ്രസ് ട്രെയിനില്‍ ലഹരി മരുന്ന് പിടികൂടി; കണ്ടെടുത്തത് 1.75 കോടി രൂപയുടെ ചരസ് ; പ്രതികൾ ബാഗ് ഉപേക്ഷിച്ച് കടന്നതായി സൂചന

സ്വന്തം ലേഖകൻ

പാലക്കാട്: ട്രെയിനില്‍ നിന്ന് 1.75 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി. ഷാലിമാര്‍- തിരുവനന്തപുരം എക്പ്രസ് ട്രെയിനില്‍ നിന്ന് ലഹരിമരുന്നായ ചരസ് ആണ് പിടികൂടിയത്.

രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോടികളുടെ ലഹരിമരുന്ന് കണ്ടെത്തിയത്. ആര്‍പിഎഫും എക്‌സൈസും സംയുക്തമായാണ് പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ കടത്തുകാര്‍ ബാഗ് ഉപേക്ഷിച്ച് കടന്നതായാണ് സൂചന. ഇവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group